കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 7 ഡിസംബര്‍ 2021 (09:04 IST)
ഉണ്ണി മുകുന്ദനും അപര്‍ണ ബാലമുരളിയും ഒന്നിക്കുന്നു.'ലൂക്ക' ഫെയിം അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഒരുങ്ങുകയാണ്.ഇതൊരു പ്രണയകഥയാണ് പറയുന്നത്.
അരുണ്‍ ബോസ് മൃദുല്‍ ജോര്‍ജിനൊപ്പം ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. മധു അമ്പാട്ട് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് കിരണ്‍ ദാസ് നിര്‍വഹിക്കുന്നു. 'ലൂക്ക'യുടെ സംഗീതസംവിധായകന്‍ സൂരജ് എസ് കുറുപ്പിനെയും കലാസംവിധായകന്‍ അനീസ് നാടോടിയേയും പുതിയ സിനിമയിലും നിലനിര്‍ത്തിയിട്ടുണ്ട്.
സലിം അഹമ്മദാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഉണ്ണി മുകുന്ദന്റെ 'മേപ്പാടിയാന്‍' റിലീസിന് ഒരുങ്ങുകയാണ്. 2022 ജനുവരി 14 ന് സിനിമ പ്രേക്ഷകരിലേയ്ക്ക് എത്തും.