അനുബന്ധ വാര്‍ത്തകള്‍
- പല്ലില്ലാത്ത മോണ കാട്ടി മലയാളികളെ പൊട്ടിച്ചിരിപ്പിച്ച നടന് കെ.ടി.എസ്.പടന്നയില്‍ അന്തരിച്ചു
- 'സല്മാന് ഖാന് ദുബായിയില്‍ ഒരു ഭാര്യയും 17 വയസ്സുള്ള മകളും ഉണ്ട്'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലിന് കൂള്‍ മറുപടിയുമായി താരം
- ഞാന്‍ നിരന്തരം കരയുകയായിരുന്നു, ഏതെങ്കിലും ബോയ്ഫ്രണ്ടിന് വേണ്ടിയല്ല ഞാന്‍ കരയുന്നതെന്ന് അമ്മയ്ക്ക് മനസിലായി: ദീപിക പദുക്കോണ്‍
- മണിരത്നം ചിത്രം പൊന്നിയിൻ സെൽവനിൽ ബാബു ആന്റണിയും
- ഇന്റര്‍വ്യു ചെയ്യാനെത്തിയ കുട്ടിയെ ബാലചന്ദ്ര മേനോന് അടുത്ത സിനിമയിലെ നായികയാക്കി; ആനിക്കന്ന് 15 വയസ്സ്
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന സുചിത്രയുടെ പ്രായം അറിയാമോ?
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് സുചിത്ര മുരളി. ബാലനടിയായി സിനിമയിലെത്തിയ സുചിത്ര പിന്നീട് ഒട്ടേറെ മലയാള സിനിമകളില്‍ നായികയായി. തൊണ്ണൂറുകളായിരുന്നു സുചിത്രയുടെ സുവര്‍ണകാലം. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങി സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിക്കാന്‍ സുചിത്രയ്ക്ക് സാധിച്ചിട്ടുണ്ട്.
സുചിത്രയുടെ ജന്മദിനമാണ് ഇന്ന്. 1975 ജൂലൈ 22 നാണ് സുചിത്ര ജനിച്ചത്. താരത്തിന്റെ 46-ാം ജന്മദിനം ആണിന്ന്. സുചിത്രയെ കണ്ടാല്‍ 46 വയസ്സായെന്ന് തോന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സുചിത്ര. പുതിയ ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. വിവാഹശേഷമാണ് സുചിത്ര സിനിമയില്‍ നിന്നു വിട്ടുനില്‍ക്കാന്‍ തുടങ്ങിയത്. മുരളിയാണ് ജീവിതപങ്കാളി. ഇരുവര്‍ക്കും നേഹ എന്ന പേരുള്ള മകളുണ്ട്.
നമ്പര്‍ 20 മദ്രാസ് മെയില്‍, കുട്ടേട്ടന്, അഭിമന്യു, നയം വ്യക്തമാക്കുന്നു, മൂക്കില്ലാരാജ്യത്ത്, കടിഞ്ഞൂല്‍കല്യാണം, കാസര്‍ഗോഡ് കാദര്‍ഭായ്, കാവടിയാട്ടം, കാശ്മീരം, ഹിറ്റ്ലര്‍ തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്നു സുചിത്ര മുരളി.