അനുബന്ധ വാര്‍ത്തകള്‍
- 'സല്മാന് ഖാന് ദുബായിയില്‍ ഒരു ഭാര്യയും 17 വയസ്സുള്ള മകളും ഉണ്ട്'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലിന് കൂള്‍ മറുപടിയുമായി താരം
- ഞാന്‍ നിരന്തരം കരയുകയായിരുന്നു, ഏതെങ്കിലും ബോയ്ഫ്രണ്ടിന് വേണ്ടിയല്ല ഞാന്‍ കരയുന്നതെന്ന് അമ്മയ്ക്ക് മനസിലായി: ദീപിക പദുക്കോണ്‍
- മണിരത്നം ചിത്രം പൊന്നിയിൻ സെൽവനിൽ ബാബു ആന്റണിയും
- ഇന്റര്‍വ്യു ചെയ്യാനെത്തിയ കുട്ടിയെ ബാലചന്ദ്ര മേനോന് അടുത്ത സിനിമയിലെ നായികയാക്കി; ആനിക്കന്ന് 15 വയസ്സ്
- ട്രാന്‍സ്ജെന്‍ഡേഴ്സും മനുഷ്യര്‍ ആണ്, ഇനിയെങ്കിലും അവരെ സമൂഹത്തില്‍ ഒറ്റപ്പെടുത്താതിരുന്നൂടെ: സാധിക വേണുഗോപാല്‍
പല്ലില്ലാത്ത മോണ കാട്ടി മലയാളികളെ പൊട്ടിച്ചിരിപ്പിച്ച നടന് കെ.ടി.എസ്.പടന്നയില്‍ അന്തരിച്ചു
മലയാളത്തിലെ മുതിര്‍ന്ന നടന് കെ.ടി.എസ്.പടന്നയില്‍ അന്തരിച്ചു. 88 വയസ്സായിരുന്നു. തൃപ്പൂണിത്തുറ സ്വദേശിയാണ്. നാടകലോകത്തുനിന്ന് സിനിമയിലെത്തിയ കെ.ടി.എസ്.പടന്നയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ മലയാളത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. വാര്‍ധക്യസഹജമായ രോഗങ്ങളെ തുര്‍ന്നാണ് അന്ത്യം. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കണ്മണി, വൃദ്ധന്മാരെ സൂക്ഷിക്കുക, അനിയന് ബാവ ചേട്ടന് ബാവ, സ്വപ്നലോകത്തെ ബാലഭാസ്കരന്‍, കഥാനായകന്, കുഞ്ഞിരാമായണം, അമര്‍ അക്ബര്‍ അന്തോണി തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട്. കെ.ടി.സുബ്രഹ്മണ്യന് പടന്നയില്‍ എന്നാണ് മുഴുവന്‍ പേര്.