'സല്‍മാന്‍ ഖാന് ദുബായിയില്‍ ഒരു ഭാര്യയും 17 വയസ്സുള്ള മകളും ഉണ്ട്'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലിന് കൂള്‍ മറുപടിയുമായി താരം

രേണുക വേണു| Last Modified വ്യാഴം, 22 ജൂലൈ 2021 (07:38 IST)
എന്നും ഗോസിപ്പുകളില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ് സല്‍മാന്‍ ഖാന്‍. താരത്തിന് ദുബായിയില്‍ രഹസ്യ ഭാര്യയും 17 വയസ്സുള്ള മകളും ഉണ്ട് എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വെളിപ്പെടുത്തല്‍ സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. എന്നാല്‍, സല്‍മാന്‍ ഖാന് ഒരു കുലുക്കവുമില്ല. അര്‍ബാസ് ഖാന്റെ ടോക് ഷോയില്‍ പങ്കെടുക്കുന്നതിനിടെയാണ് ദുബായിയില്‍ ഭാര്യയും മകളും ഉണ്ടോ എന്ന ചോദ്യം സല്‍മാന്‍ ഖാനെ തേടിയെത്തിയത്.

ഒരു വ്യക്തിയുടെ ട്വീറ്റ് അര്‍ബാസ് ഖാന്‍ സല്‍മാന്‍ ഖാനെ വായിച്ചു കേള്‍പ്പിക്കുകയായിരുന്നു. 'ദുബായിയില്‍ സല്‍മാന്‍ ഖാന് ഒരു വീടുണ്ട്. നൂര്‍ എന്നു പേരുള്ള ഭാര്യയും ആ ബന്ധത്തില്‍ 17 വയസ്സുള്ള മകളും ഉണ്ട്,' എന്ന ട്വീറ്റാണ് അര്‍ബാസ് ഖാന്‍ വായിച്ചത്. എന്നാല്‍, ഇതിനെ വളരെ കൂളായി കൈകാര്യം ചെയ്യുകയായിരുന്നു സല്‍മാന്‍. 'ഇവര്‍ക്ക് എന്റെ കാര്യങ്ങളെ കുറിച്ച് വളരെ നന്നായി അറിയാമല്ലോ...ഇതൊക്കെ യാതൊരു പ്രസക്തിയുമില്ലാത്ത കാര്യങ്ങളാണ്. ഇവരൊക്കെ എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്ന് എനിക്കറിയില്ല,' സല്‍മാന്‍ ഖാന്‍ പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :