ഹോമിനുശേഷം ഇന്ദ്രന്‍സ് നായകനായെത്തുന്ന 'വിത്തിന്‍ സെക്കന്റ്‌സ്' വരുന്നു, സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്ത്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 2 സെപ്‌റ്റംബര്‍ 2021 (16:59 IST)

ഇന്ദ്രന്‍സ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വിത്തിന്‍ സെക്കന്റ്‌സ്'. വിജേഷ് പി വിജയന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നെറ്റിയില്‍ മുറിവുമായി നില്‍ക്കുന്ന ഇന്ദ്രന്‍സിനെ ആണ് കാണാനാകുന്നത്.

സുധീര്‍ കരമന, അലന്‍സിയര്‍, സെബിന്‍ സാബു, ബാജിയോ ജോര്‍ജ്, സാന്റിനോ മോഹന്‍, മാസ്റ്റര്‍ അര്‍ജുന്‍ സംഗീത്, സരയൂ മോഹന്‍, അനു നായര്‍, വര്‍ഷ ഗെയ്ക്വാദ്, സീമ ജി നായര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.രജീഷ് രാമന്‍ ഛായാഗ്രഹണവും അയൂബ്ഖാന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.രഞ്ജിന്‍ രാജ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.ബോള്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറിലാണ് നിര്‍മ്മാണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :