അനുബന്ധ വാര്‍ത്തകള്‍
- ത്രില്ലറുമായി ഇന്ദ്രന്‍സ്, സൈലന്റ് വിറ്റ്നെസ് റിലീസിനൊരുങ്ങുന്നു
- 'ഹോം' മനോഹരമായ ഒരു സിനിമയെന്ന് വെള്ളം സംവിധായകന് പ്രജേഷ് സെന്‍, നന്ദി പറഞ്ഞ് ഇന്ദ്രന്‍സ്, വീഡിയോ
- 35 ശതമാനത്തിനും രോഗം ബാധിക്കുന്നത് വീടുകളിൽ നിന്ന്, ഹോം ക്വാറന്റൈൻ ഇനി സൗകര്യങ്ങൾ ഉള്ളവർക്ക് മാത്രം
- 'ജീവിതം ആകുമ്പോള്‍ പ്രശ്നങ്ങള്‍ ഉണ്ടാകും'; 'ഹോം' ഡിലീറ്റഡ് സീന്‍, വീഡിയോ
- 'ഇന്ദ്രന്‍സേട്ടാ, നിങ്ങള്‍ എത്ര മികച്ച നടനാണ്'; 'ഹോം'നെ കുറിച്ച് അനൂപ് മേനോന്
ഹോമിലെ ഒലിവര്‍ ട്വിസ്റ്റ് ഇനി മെയ്ഡ് ഇന്‍ കാരവാനില്‍ ഇഖ്ബാല്‍, ക്യാരക്ടര്‍ പോസ്റ്ററുമായി ഇന്ദ്രന്‍സ്
ഹോം എന്ന ചിത്രത്തില്‍ അഭിനയിച്ച കൊണ്ടിരിക്കെ ബാദുഷയുടെ ഭാര്യ നിര്‍മ്മിക്കുന്ന മെയ്ഡ് ഇന്‍ ക്യാരവാനില്‍ ഇന്ദ്രന്‍സ് അഭിനയിച്ചത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ ഇന്ദ്രന്‍സ് കഥാപാത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നിര്‍മാതാക്കള്‍ പുറത്തുവിട്ടു. ഇക്ബാല്‍ എന്ന കഥാപാത്രത്തെയാണ് നടന് അവതരിപ്പിക്കുന്നത്. ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി.
സിനിമാ കഫെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മഞ്ജു ബാദുഷ നിര്‍മ്മിച്ച് നവാഗതനായ ജോമി കുര്യാക്കോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്
'മെയ്ഡ് ഇന്‍ ക്യാരവാന്‍'.ചിത്രീകരണം ദുബായില്‍ പുരോഗമിക്കുന്നു.ദുബായ്, അബുദാബി, ഫുജൈറ, റാസ് അല്‍ ഖൈമ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍.