അനുബന്ധ വാര്‍ത്തകള്‍
- സ്ഫടികം 4k ഇന്നുമുതല്‍ തിയേറ്ററുകളില്‍; ആവേശത്തോടെ ആരാധകര്‍
- ആട് തോമയും ചാക്കോ മാഷും വീണ്ടുമെത്തുന്നു, സ്ഫടികം റിലീസ് ചെയ്യുന്നത് 145 സ്ക്രീനുകളിൽ
- കാണേണ്ടവര്‍ പഴയത് കണ്ടോ, പുതിയ സ്ഫടികം എന്തായാലും ഇപ്പോള്‍ ഇല്ല: ഭദ്രന്
- Sphadikam Re Release: സ്ഫടികം റീ റിലീസ് നാളെ, ഷോ ടൈം ഇങ്ങനെ
- 'ഏഴിമല പൂഞ്ചോല' വീണ്ടും എത്തുന്നു, മോഹന്‍ലാലിന്റെയും ചിത്രയുടെയും ശബ്ദത്തില്‍, വീഡിയോ
'സിനിമയിലോട്ട് കൈപിടിച്ച് കൊണ്ടുവന്ന ഭദ്രന് അങ്കിള്‍';28 വര്‍ഷത്തിന് ശേഷം സ്ഫടികം, കുറിപ്പുമായി രൂപേഷ് പീതാംബരന്
ഫെബ്രുവരി 9, മോഹന്‍ലാലിന്റെ ആരാധകര്‍ കാത്തിരുന്ന ദിവസം.സ്ഫടികം ഇന്നുമുതല്‍ തിയേറ്ററുകളിലേക്ക്. കേരളത്തിലെ 145 സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനം ആരംഭിക്കുന്നത്.4കെ, ഡോള്‍ബി അറ്റ്മോസ് മികവോടെ എത്തുന്ന സിനിമയ്ക്ക് ആദ്യ പതിപ്പിനെക്കാള്‍ 8:30 മിനിറ്റ് ദൈര്‍ഘ്യം കൂടുതലുണ്ട്.
ഭദ്രന് സംവിധാനം ചെയ്ത സ്ഫടികം വീണ്ടും തിയേറ്ററുകള്‍ എത്തുമ്പോള്‍ തോമസ് ചാക്കോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രൂപേഷ് പീതാംബരന് പറയാനുള്ളത് ഇതാണ്
'സിനിമയിലോട്ട് കൈപിടിച്ച് കൊണ്ടുവന്ന ഭദ്രന് അങ്കിള്‍നോടും തോമസ് ചാക്കോയെ ഹൃദയത്തിലോട്ട് സ്വികരിച്ച ജനങ്ങളോടും, എനിക്ക് എന്നും നന്ദിയും കടപാടും ഉണ്ട്.
28 വര്‍ഷത്തിന് ശേഷം സ്പടികം ഒന്നും കൂടി നിങ്ങളുടെ മുമ്പില്‍, ഇന്ന് മുതല്‍.'-രൂപേഷ് കുറിച്ചു.