കാണേണ്ടവര്‍ പഴയത് കണ്ടോ, പുതിയ സ്ഫടികം എന്തായാലും ഇപ്പോള്‍ ഇല്ല: ഭദ്രന്‍

രേണുക വേണു| Last Modified ബുധന്‍, 8 ഫെബ്രുവരി 2023 (11:25 IST)

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്ഫടികം റീ റിലീസ് നാളെയാണ്. രാവിലെ ഒന്‍പത് മുതല്‍ പലയിടത്തും പാന്‍സ് ഷോകള്‍ ആരംഭിക്കും. അതിനൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് സ്ഫടികം റീ റിലിസിനായി ഒരുങ്ങിയിരിക്കുന്നത്.

അടുത്ത രണ്ട് വര്‍ഷത്തേക്ക് സ്ഫടികം പുതിയ വേര്‍ഷന്‍ ഒ.ടി.ടി.യിലോ ടെലിവിഷനിലോ ലഭിക്കില്ലെന്ന് സംവിധായകന്‍ ഭദ്രന്‍ പറഞ്ഞു. ബിഗ് സ്‌ക്രീനിന് വേണ്ടി തയ്യാറാക്കിയ സിനിമയാണ്. അത് ബിഗ് സ്‌ക്രീനില്‍ തന്നെയാണ് ആസ്വദിക്കേണ്ടത്. കാണണമെന്നുള്ളവര്‍ക്ക് പഴയ വേര്‍ഷന്‍ ടെലിവിഷനിന്‍ ഉണ്ടെന്നും അത് കാണാമെന്നും ഭദ്രന്‍ പറഞ്ഞു. പഴയ വേര്‍ഷനില്‍ നിന്ന് വ്യത്യസ്തമായി ചില പുതിയ ഷോട്ടുകള്‍ പുതിയ വേര്‍ഷനില്‍ കാണുമെന്നും ഭദ്രന്‍ പറഞ്ഞു.

അതേസമയം, സ്ഫടികത്തിനു രണ്ടാം ഭാഗമുണ്ടാകില്ലെന്നും ഭദ്രന്‍ വ്യക്തമാക്കി. ചെകുത്താന്‍ സ്ഫടികമായതാണ്. അയാള്‍ വീണ്ടും ഇനി ചെകുത്താന്‍ ആകില്ലല്ലോ. അതുകൊണ്ട് സ്ഫടികത്തിനു രണ്ടാം ഭാഗമില്ല. മോഹന്‍ലാലിനെ വെച്ച് മറ്റൊരു ബിഗ് ബജറ്റ് ചിത്രമാണ് തന്റെ ആലോചനയിലുള്ളതെന്നും ഭദ്രന്‍ കൂട്ടിച്ചേര്‍ത്തു.










ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :