അനുബന്ധ വാര്‍ത്തകള്‍
- വമ്പൻ ഹീറോ ചിത്രങ്ങൾ തകർന്നടിഞ്ഞു, ബോളിവുഡിന് ആശ്വാസഹിറ്റ് നൽകി സ്ത്രീ 2
- അടച്ചുപൂട്ടിയ ക്വാറി വീണ്ടും തുറക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ യോഗം; സിപിഎമ്മില്‍ പൊട്ടിത്തെറി, 46പേര് രാജി കത്തുനല്‍കി
- ബാലികയെ പീഡിപ്പിച്ച 43 കാരൻ അറസ്റ്റിൽ
- നിയന്ത്രണം വിട്ട പിക്കപ്പ് വീട്ടിലേക്ക് ഇടിച്ചു കയറി മധ്യവയസ്ക്കന് ദാരുണാന്ത്യം
- കനത്ത മഴ: പത്തനംതിട്ട ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
ബോളിവുഡിൽ ഷാരൂഖിനും അടി കിട്ടി, പത്താൻ കളക്ഷൻ റെക്കോർഡ് വെട്ടിച്ച് ശ്രദ്ധ കപൂർ ചിത്രം സ്ത്രീ 2
Pathan, Stree 2
ശനിയാഴ്ച വരെ ഹിന്ദി ബോക്സോഫീസില്‍ നിന്ന് മാത്രം 516.25 കോടി രൂപയാണ് സിനിമ കളക്ട് ചെയ്തിരുന്നത്. ഷാറൂഖ് സിനിമയായ പത്താന്റെ 524.53 കോടി രൂപ കളക്ഷന്‍ സ്ത്രീ 2 ഞായറാഴ്ച മറികടന്നതായാണ് ട്രാക്കര്‍മാര്‍ പറയുന്നത്. നിലവില്‍ 582.31 ഹിന്ദി ബോക്സോഫീസില്‍ നിന്നും സ്വന്തമാക്കിയ ഷാറൂഖ് സിനിമയായ ജവാനാണ് കളക്ഷനില്‍ മുന്നിലുള്ളത്. ഈ റെക്കോര്‍ഡും സ്ത്രീ 2 തകര്‍ക്കാന്‍ സാധ്യതയേറെയാണ്.
സ്ത്രീ2 വിന് മത്സരത്തിന് മറ്റ് സിനിമകള്‍ ഒന്നും ഇല്ലാ എന്നതാണ് സിനിമയ്ക്ക് മികച്ച കളക്ഷന്‍ തുടര്‍ച്ചയായി ലഭിക്കാന്‍ കാരണം. സെപ്റ്റംബര്‍ 13ന് ഹന്‍സാല്‍ മെഹ്ത്തയുടെ കരീന കപൂര്‍ സിനിമയായ ബക്കിംഗ് ഹാം മര്ഡേഴ്സാകും ഇനി സ്ത്രീക്ക് വെല്ലുവിളിയാവുക.