1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Accident Pathanamthitta Kulasekharapathy

നിയന്ത്രണം വിട്ട പിക്കപ്പ് വീട്ടിലേക്ക് ഇടിച്ചു കയറി മധ്യവയസ്ക്കന് ദാരുണാന്ത്യം

Accident
പത്തനംതിട്ട : നിയന്ത്രണം വിട്ട പിക്കപ്പ് വാൻ വീട്ടിലേക്ക് ഇടിച്ചു കയറി മധ്യവയസ്കന് ഭാരണാന്ത്യം. കുലശേഖരപതി സ്വദേശി ഉബൈദുള്ള (52)യാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്.
 
 ഉബൈദുള്ളയുടെ സുഹൃത്ത് അയൂബ് ഖാന്റെ വീട്ടിൽ ഇരിക്കുമ്പോഴാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട വാന്‍ ഗേറ്റ് തകര്‍ത്ത് വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ ഇടിച്ചു. കാറിനും ഭിത്തിക്കും ഇടയില്‍പ്പെട്ടാണ് ഉബൈദുള്ള മരിച്ചത്

അപകടസമയം വീട്ടില്‍ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. രണ്ട് പേര്‍ പെട്ടെന്ന് ഓടിമാറിയതിനാൽ രക്ഷപ്പെട്ടു. എന്നാല്‍ ഉബൈദുള്ളയ്ക്ക് പെട്ടെന്ന് ഓടിമാറാന്‍ സാധിച്ചില്ല. വീട്ടുമുറ്റത്ത് കിടന്ന കാറിലാണ് ആദ്യം വാന്‍ ഇടിച്ചത്. തുടര്‍ന്ന് കാര്‍ മുന്നോട്ട് നീങ്ങി ഭിത്തിയുമായി ചേര്‍ന്ന് ഇടിക്കുകയായിരുന്നു.ഉബൈദുള്ള ഭിത്തിക്കും കാറിനും ഇടയില്‍ പെട്ടുപോയി. ഗുരുതര പരിക്കേറ്റ ഉബൈദുള്ളയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരിക്കുകയായിരുന്നു.
അടുത്ത ലേഖനം
ബാച്ചിലര്‍ ഓഫ് ഡിസൈന്‍ കോഴ്സ്; ഒന്നാം ഘട്ട പ്രൊവിഷണല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു