1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Stree 2 boxoffice collection report

വമ്പൻ ഹീറോ ചിത്രങ്ങൾ തകർന്നടിഞ്ഞു, ബോളിവുഡിന് ആശ്വാസഹിറ്റ് നൽകി സ്ത്രീ 2

stree2
stree2
ബോളിവുഡില്‍ വമ്പന്‍ താരങ്ങളുടെ സിനിമകള്‍ തകര്‍ന്നടിയുന്നത് സ്ഥിരം കഥയാകുമ്പോള്‍ ബോക്‌സോഫീസില്‍ നേട്ടമുണ്ടാക്കി ശ്രദ്ധ കപൂര്‍ രാജ് കുമാര്‍ റാവു ചിത്രം സ്ത്രീ 2. 2024ല്‍ പ്രദര്‍ശനത്തിനെതിരെ ബോളിവുഡ് സിനിമകളില്‍ ഫൈറ്ററിന്റെ നെറ്റ് കളക്ഷന്‍ തകര്‍ത്തിരിക്കുകയാണ് സിനിമ. ആകെ 228 കോടി രൂപയാണ് സിനിമ ഇതുവരെയായി ബോക്‌സോഫീസില്‍ നിന്നും നേടിയത്.
 
 2024ല്‍ ഹൃത്വിക് റോഷന്‍ സിനിമയായ ഫൈറ്റര്‍ 212.79 കോടി രൂപ ബോക്‌സോഫീസില്‍ നിന്നും നേടിയിരുന്നു. പ്രഭാസ് സിനിമയായ കല്‍കി 2898ന്റെ ഹിന്ദി പന്തിപ്പ് 293.07 കോടിയാണ് ബോക്‌സോഫീസില്‍ നേടിയത് . നിലവില്‍ പ്രഭാസ് സിനിമ മാത്രമാണ് സ്ത്രീ 2ന് മുന്നിലുള്ളത്. ബോളിവുഡില്‍ വലിയ വിജയം നേടിയ കോമഡി ഹൊറര്‍ സിനിമയായ സ്ത്രീയുടെ രണ്ടാം ഭാഗമാണ് സ്ത്രീ 2. ആദ്യ ഭാഗമായ സ്ത്രീ 180.76 കോടി രൂപയാണ് അന്ന് ബോക്‌സോഫീസില്‍ നേടിയത്. 
 
അടുത്ത ലേഖനം
മാക്ടയെ തകർത്തതിന് പിന്നിലും അവർ തന്നെ, സിനിമയിലെ എല്ലാ കൊള്ളരുതായ്മകളും ചെയ്യുന്നത് പവർ ഗ്രൂപ്പ്: തുറന്നടിച്ച് വിനയൻ