1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. pocso case 43 old man arrested

ബാലികയെ പീഡിപ്പിച്ച 43 കാരൻ അറസ്റ്റിൽ

Pocso
കൊല്ലം: ബാലികയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 43 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനാപുരം മാലൂർ (ശ്രീകൃഷ്ണ മന്ദിരത്തിൽ മഞ് ജോഷ് ആണ് പോലീസ് പിടിയിലായത്.പീഡന വിവരം കുട്ടിയിൽ നിന്നറിഞ്ഞ അദ്ധ്യാപകരാണ് വിവരം ചൈൽഡ് ലൈൻ പ്രവർത്തകർ വഴി പോലീസിനെ അറിയിച്ചത്. എന്നാൽ ഒളിവിൽ പോയ പ്രതിയെ പത്തനാപുരം എസ്.ഐ ശരത് ലാലിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കൊല്ലം റൂറൽ സൈബർ സെല്ലിൻ്റെ സഹായത്തോടെ കൊട്ടാരക്കര സദാനന്ദപുരത്തു വച്ചാണ് പ്രതിയെ പിടികൂടിയത്. 
 
മുമ്പ് രണ്ടു പോക്സോ കേസുകളിൽ പ്രതിയായിട്ടുള്ള ഇയാൾ കഞ്ചാവ് അബ്കാരി കേസുകളിലും അടിപിടി കേസുകളിലും ഗുണ്ടാ ലിസ്റ്റിലും ഉള്ള ആളാണെന്ന് പോലീസ് വെളിപ്പെടുത്തി. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
About Writer
എ കെ ജെ അയ്യർ
അടുത്ത ലേഖനം
അഞ്ചര ലക്ഷത്തിന്റെ വെള്ളക്കരം റദ്ദാക്കിയ കോടതി 15000 രൂപാ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചു