1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Shine Tom chacko about his personal life

സിനിമയല്ലാതെ എനിക്ക് മറ്റൊന്നുമില്ല, വിവാഹബന്ധം വരെ കാത്തുസൂക്ഷിക്കാൻ കഴിയാത്തത് അതുകൊണ്ട്: ഷൈൻ ടോം ചാക്കോ

Shinetom chacko
സിനിമയ്ക്ക് വേണ്ടി തൻ്റെ വീട്ടുകാരെ പോലും മറന്നുജീവിക്കുകയാണ് താനെന്ന് ഷൈൻ ടോം ചാക്കോ. ഒരാൾ സംതൃപ്തിപ്പെടുത്തേണ്ടത് അയാളുടെ ആത്മാവീനെയാണ്. വീട്ടുകാർ മക്കളെ വളർത്തി വലിതാക്കുന്നത് അവരുടെ ഭാവി നന്നായി കാണാൻ വേണ്ടിയാണ്. സിനിമ നഷ്ടപ്പെടുത്തി വീട്ടുകാരെ തൃപ്തിപ്പെടുത്തി അവരോടൊപ്പം ജീവിക്കാൻ തനിക്ക് കഴിയില്ലെന്നും ജീവിതത്തിൽ ഇപ്പോഴും അഭിനയിച്ചുകൊണ്ടിരിക്കുകയാണ് താനെന്നും ഷൈൻ ടോം ചാക്കോ പറഞ്ഞു.
 
ഞാൻ കൂട്ടിയിട്ട് വലിക്കുകയാണെന്ന് പറയുന്നവർ ഇതാരാണ് കൃഷി ചെയ്യുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? പിള്ളേർ വലിക്കുന്നതാണ് കുറ്റം. സബ്സ്റ്റൻസ് ഉപയോഗിക്കുന്നത് സ്വഭാവ വൈകല്യമാണ്. എന്നാൽ അത് ഉപയോഗിക്കുന്നവരെ ക്രിമിനലാക്കുകയും അവൻ്റെ കുടുംബത്തെയും ചുറ്റുപാടിനെയും നശിപ്പിക്കുകയാണ് ചെയ്യുന്നത്. അതാണ് ക്രൈം. അല്ലാതെ ഉപയോഗിക്കുന്നതല്ല.
 
സിനിമയല്ലാതെ ഒന്നും ജീവിതത്തിൽ നടക്കുന്നില്ല. അതുകൊണ്ടാണ് വിവാഹബന്ധം ഉൾപ്പടെയുള്ള ബന്ധങ്ങൾ കാത്തുസൂക്ഷിക്കാൻ കഴിയാത്തത്. അച്ഛനോടും അമ്മയോടും അനുജനോടും അനുജത്തിയോടുമുള്ള റിലേഷനിൽ ഞാൻ പരാജയമാണ്. അങ്ങനെ ഞാൻ പരാജയപ്പെടുന്നത് ക്യാമറയ്ക്ക് മുന്നിൽ നിൽക്കാനാണ്. വീട്ടുകാർ എത്രവർഷം നമ്മൾക്കൊപ്പം കാണും. നമ്മുടെ ആത്മാവിനെയാണ് നമ്മൾ സംതൃപ്തിപ്പെടുത്തേണ്ടത് ആളുകളെയല്ല. മാതാപിതാക്കളെയും ഭാര്യയെയും കുടുംബത്തെയും ഓവറായി ഉള്ളിലെടുത്ത് അവരുടെയും നമ്മുടെയും ജീവിതം ദുരിതമാക്കേണ്ട കാര്യമില്ല. ഷൈൻ പറഞ്ഞു.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ആശംസകള്‍ക്ക് നന്ദി പറഞ്ഞ് രജനികാന്ത്,കുറിപ്പ്