അഭിറാം മനോഹർ|
Last Modified തിങ്കള്‍, 12 ഡിസംബര്‍ 2022 (20:53 IST)
പാൻ ഇന്ത്യൻ സിനിമകളെന്ന ലേബലിൽ വൻ വിജയങ്ങളായ സിനിമകൾക്ക് പിന്നാലെ പോകുന്നത് ബോളിവുഡിനെ നശിപ്പിക്കുമെന്ന് സംവിധായകൻ അനുരാഗ് കശ്യപ്. സൈറാത്ത് എന്ന മറാത്തി
സിനിമ വലിയ വിജയമായപ്പോൾ മറാത്തി സിനിമകളെല്ലാം സൈറാത്ത് അനുകരിക്കാൻ തുടങ്ങി.ഇത് മറാത്തി സിനിമയിൽ വലിയ പ്രതിസന്ധിയായി.
പുതിയ പാൻ ഇന്ത്യ ട്രെൻഡിലെ സാഹചര്യവും സമാനമാണ്. എല്ലാവരും ഒരു പാൻ ഇന്ത്യൻ സിനിമ ഉണ്ടാക്കാൻ ശ്രമിക്കുന്നു. എന്നാൽ ഇതിൽ 5—10% സിനിമകളാണ് വിജയിക്കുന്നത്.കാന്താര, പുഷ്പ തുടങ്ങിയ സിനിമകൾ അവരുടെ സ്വന്തം കഥകളുമായി മുന്നോട്ട് വരാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ കെജിഎഫ് 2 പോലുള്ള സിനിമ അനുകരിക്കാൻ ശ്രമിക്കുന്നത് വലിയ ദുരന്തമായിരിക്കും. അതിന് പിന്നാലെ ഓടി ബോളിവുഡ് സ്വയം നശിപ്പിച്ചു. അനുരാഗ് കശ്യപ് പറഞ്ഞു.