1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. IFFK Nanpakal nerathu mayakkam premiere

ഐഎഫ്എഫ്കെയിൽ ഇന്ന് 67 സിനിമകൾ, മമ്മൂട്ടി-ലിജോ ജോസ് സിനിമ നൻപകൽ നേരത്ത് മയക്കം ആദ്യ പ്രദർശനം

IFFK
തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തിൽ 9 സിനിമകളടക്കം 67 സിനിമകൾ ഇന്ന് പ്രദേശിപ്പിക്കും. ലിജോ ജോസ് പെല്ലിശ്ശേരി മമ്മൂട്ടി കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന നൻപകൽ നേരത്ത് മയക്കം സിനിമയുടെ വേൾഡ് പ്രീമിയർ ഷോ ഇന്ന് നടക്കും.
 
ഉച്ചകഴിഞ്ഞ് 3:30ന് ടാഗോർ തിയേറ്ററിലാണ് പ്രദർശനം. മത്സരവിഭാഗത്തിലാണ് സിനിമ പ്രദർശിപ്പിക്കുന്നത്. 24 സിനിമകൾ ലോകസിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കും. അന്തരിച്ച തിരക്കഥാകൃത്ത് ജോൺപോളിനോടുള്ള ആദരസൂചകമായി ചാമരം എന്ന സിനിമയുടെ പ്രദർശനവും ഇന്ന് ഉണ്ടാകും.
അടുത്ത ലേഖനം
ദീപിക പദുക്കോണ്‍ യുവരാജില്‍ നിന്ന് അകന്നത് മോശം സ്വഭാവം കാരണം; ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ പ്രണയകഥ ഇങ്ങനെ