1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Shane Nigam Madraskaaran Wrapped Up

'മദ്രാസ്‌കാരന്‍' ചിത്രീകരണം പൂര്‍ത്തിയായി,തമിഴില്‍ അരങ്ങേറ്റം കുറിക്കാന്‍ ഷെയ്ന്‍ നിഗം,വീഡിയോ

Shane Nigam
ഷെയ്ന്‍ നിഗം തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന 'മദ്രാസ്‌കാരന്‍' ചിത്രീകരണം പൂര്‍ത്തിയായി.RDX എന്ന ആക്ഷന്‍ ത്രില്ലറിലൂടെ തന്റെ കരിയറിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്റര്‍ നേടിയ താരത്തിന്റെ പുതിയ സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകരും.
  ഷെയിന്‍ നിഗത്തിന്റെ രംഗോലി എന്ന ചിത്രം സംവിധാനം ചെയ്ത വാലി മോഹന്‍ദാസ് ആണ് സംവിധാനം ചെയ്യുന്നത്.ഷെയ്ന്‍ നിഗം, കലൈയരസന്‍, നിഹാരിക കൊനിഡേല എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
എസ് ആര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബി ജഗദീഷ് നിര്‍മ്മിക്കുന്ന ആദ്യചിത്രമാണ് 'മദ്രാസ്‌കാരന്‍'. സുന്ദരമൂര്‍ത്തി ചിത്രത്തിന് സംഗീതം നിര്‍വ്വഹിക്കുമ്പോള്‍ പ്രസന്ന എസ്. കുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
'മാളികപ്പുറം ചെയ്യാന്‍ പല നിര്‍മാതാക്കള്‍ക്കും തയ്യാറായില്ല,ആ സിനിമ ഏറ്റെടുത്തത് ആന്റോ ജോസഫ്, തുറന്ന് പറഞ്ഞ് അഭിലാഷ് പിള്ള