നാളെ വേലയെത്തും, ഇന്ന് രണ്ടാമത്തെ ടീസറും

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 9 നവം‌ബര്‍ 2023 (15:32 IST)
ഷെയ്ന്‍ നിഗവും സണ്ണി വെയ്‌നും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് വേല. ആര്‍.ഡി.എക്‌സ് വിജയത്തിനുശേഷം ഷെയ്ന്‍ നിഗം എത്തുന്നു എന്നതാണ് ഒരു പ്രത്യേകത. നാളെ പ്രദര്‍ശനത്തിന് എത്തുന്ന സിനിമയുടെ രണ്ടാമത്തെ ടീസര്‍ ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് പുറത്തിറങ്ങും.
ഒരു പോലീസ് കണ്‍ട്രോള്‍ റൂമിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ഷെയിന്‍ നിഗം ഉല്ലാസ് അഗസ്റ്റിന്‍ എന്ന പോലീസ് ഉദ്യോഗസ്ഥനെയും സണ്ണിവെയ്ന്‍ മല്ലികാര്‍ജുനന്‍ എന്ന പോലീസ് കഥാപാത്രത്തേയും അവതരിപ്പിക്കുന്നു. സംവിധായകനും നടനുമായ സിദ്ധാര്‍ത്ഥ് ഭരതന്‍ പോലീസ് യൂണിഫോമില്‍ എത്തുന്നുണ്ട്. അതിഥി ബാലനും ചിത്രത്തിലുണ്ട്.സിന്‍സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്. ജോര്‍ജ് നിര്‍മ്മിക്കുന്ന വേലയുടെ സംവിധാനം ശ്യാം ശശിയും തിരക്കഥ എം. സജാസും നിര്‍വഹിച്ചിരിക്കുന്നു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :