ഇത് രണ്ടാമൂഴം; ആശംസകളുമായി എ.ആര്‍.റഹ്മാനും മമ്മൂട്ടിയും, പാടി മോഹന്‍ലാല്‍

നെല്‍വിന്‍ വില്‍സണ്‍| Last Modified വ്യാഴം, 20 മെയ് 2021 (15:10 IST)

നവകേരള ഗീതാജ്ഞലിയോടെയാണ് സത്യപ്രതിജ്ഞ ചടങ്ങിന് തുടക്കമായത്. മമ്മൂട്ടിയുടെ ആമുഖത്തോടെയാണ് നവകേരള ഗീതാജ്ഞലി ആരംഭിച്ചത്. വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമിലൂടെയാണ് പരിപാടി പ്രദര്‍ശിപ്പിച്ചത്. എ.ആര്‍.റഹ്മാന്‍, സുഹാസിനി, ശങ്കര്‍ മഹാദേവന്‍ തുടങ്ങിയ പ്രമുഖരെല്ലാം നവകേരള ഗീതാജ്ഞലിയില്‍ പിണറായി വിജയന്‍ സര്‍ക്കാരിന് ആശംസകളുമായി എത്തി. മോഹന്‍ലാല്‍, ജയറാം, രമ്യ നമ്പീശന്‍ തുടങ്ങിയ താരങ്ങള്‍ ഗീതാജ്ഞലിയുടെ ഭാഗമായി. യേശുദാസിന്റെ ശബ്ദത്തില്‍ ആരംഭിച്ച ഗീതാജ്ഞലിയില്‍ ചിത്ര, എം.ജയചന്ദ്രന്‍ തുടങ്ങി പുതിയ പാട്ടുകാര്‍ വരെ പ്രത്യക്ഷപ്പെട്ടു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :