അഭിനയജീവിതത്തില്‍ വല്ലാത്തൊരു ശൂന്യത തോന്നി, ഇതിനെക്കുറിച്ച് ആലോചിച്ച് സങ്കടപ്പെട്ടു: അശോകൻ

കെ ആര്‍ അനൂപ്| Last Modified വെള്ളി, 26 ജൂണ്‍ 2020 (20:31 IST)
അഭിനയജീവിതത്തിലെ തുടക്ക കാലത്ത് തന്നെ കലാമൂല്യമുള്ള സിനിമകളുടെ ഭാഗമായ നടനാണ് അശോകൻ. എൺപതുകളിലെ മലയാള സിനിമയിലെ നിറ സാന്നിധ്യമായിരുന്ന തൊണ്ണൂറുകൾ എത്തിയപ്പോൾ പതിയെ ചെറിയ വേഷങ്ങളിൽ ഒതുങ്ങി തുടങ്ങി. ഇതിനെക്കുറിച്ച് തുറന്നു പറയുകയാണ് അശോകൻ.

അഭിനയ ജീവിതത്തിന്റെ തുടക്കകാലത്ത് പോലും ആരോടും ചാൻസ് ചോദിച്ചിരുന്നില്ല. 1978ൽ പുറത്തിറങ്ങിയ പത്മരാജന്റെ പെരുവഴിയമ്പലത്തിലൂടെയാണ് സിനിമയിലെത്തിയത്. അന്നുമുതൽ
കരുത്തുള്ളതും വ്യത്യസ്തമായ കഥാപാത്രങ്ങൾ മാത്രമായിരുന്നു ചെയ്തിരുന്നതെന്ന് അശോകൻ പറയുന്നു. യവനിക, ഇടവേള, അനന്തരം, തൂവാനത്തുമ്പികള്‍, ഒരിടത്തൊരു ഫയല്‍വാന്‍ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ ഒന്നിനൊന്ന് മികച്ചതായിരുന്നു.

തൊണ്ണൂറുകള്‍ക്ക്‌ ശേഷം അഭിനയ ജീവിതത്തില്‍ വല്ലാത്തൊരു ശൂന്യത തോന്നി. പിന്നീട് ചെറിയ റോളുകളില്‍ ഒതുങ്ങി. അതിനെ അതിനെക്കുറിച്ച് ആലോചിച്ച് സങ്കടപ്പെട്ടിട്ടുണ്ട്. ഈ സമയത്ത് ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ അൽപ്പം പ്രയാസപ്പെട്ടു. താരതമ്യേന മോശമില്ലാത്ത സാമ്പത്തിക ചുറ്റുപാട് ഉള്ളതുകൊണ്ട് പിടിച്ചുനിന്നു എന്നും അശോകൻ പറയുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :