അഭിനയ വിസ്‌മയം ഇനി ഓർമ, അതുല്യ കലാകാരി കെ പി‌‌ എ‌സി ലളിത ഇനി ഓർമ

അഭിറാം മനോഹർ| Last Updated: ചൊവ്വ, 22 ഫെബ്രുവരി 2022 (23:06 IST)
നടി കെ.പി.എ.സി ലളിത അന്തരിച്ചു. ദീര്‍ഘനാളായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 74 വയസ്സായിരുന്നു.

മലയാളത്തിലും തമിഴിലുമായി അഞ്ഞൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം രണ്ടുവട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്കാരം നാലുവട്ടവും ലഭിച്ചു. സംഗീത നാടക അക്കാദമിയുടെ ചെയർപഴ്സനായിരുന്നു. യശശ്ശരീരനായ പ്രശസ്ത സംവിധായകൻ ഭരതനാണ് ഭർത്താവ്. ഇവർക്ക് രണ്ട് മക്കളാണുള്ളത്.ശ്രീക്കുട്ടി, സംവിധായകനും നടനുമായ സിദ്ധാർഥ് ഭരതൻ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :