അനുബന്ധ വാര്‍ത്തകള്‍
- ജോസഫിന് ശേഷം ജോജുവിന്റെ മറ്റൊരു ഹിറ്റ് ?'ഇരട്ട' ട്വിറ്റര്‍ റിവ്യൂ
- 'ഇരട്ട' മുതല്‍ 'വെടിക്കെട്ട്' വരെ ! ഇന്ന് തിയേറ്ററുകളില്‍ എത്തുന്ന സിനിമകള്‍
- വെറും ഫ്രീ വിക്കറ്റ്, ഒരു ഇരട്ട സെഞ്ചുറിയുടെ പേരില്‍ ടീമില്‍ തുടരുന്നു; ഇഷാന് കിഷനെ രൂക്ഷമായി വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ
- കഴിഞ്ഞ ഒന്പതുവര്ഷത്തിനിടെ രാജ്യത്തെ ജനങ്ങളുടെ പ്രതിശീര്‍ഷ വരുമാനം ഇരട്ടിയായതായി ധനമന്ത്രി
- ജോജുവും അഞ്ജലിയും കൊച്ചി ലുലു മാളില്‍,'ഇരട്ട' റിലീസിന് ഇനി 2 നാള്
ഇരട്ട ഗംഭീര സിനിമ,ജോജുവിന്റെ കരിയറിലെ ഇതുവരെ കണ്ടതില്‍ വച്ച് മികച്ച പ്രകടനം:സജിന്‍ ബാബു
ജോജു ജോര്‍ജ് എന്ന നടന്റെ കരിയറിലെ ഇതുവരെ കണ്ടതില്‍ വച്ച് മികച്ച പ്രകടനമാണ് ഇരട്ട എന്ന സിനിമയിലേത് എന്ന് സംവിധായകന്‍ സജിന്‍ ബാബു.
'ഇരട്ട കണ്ടു..ഒരിക്കലും പ്രതീക്ഷിക്കാതെ കിട്ടിയ ഗംഭീര സിനിമ..ജോജു ജോര്‍ജ് എന്ന നടന്റെ കരിയറിലെ ഇതുവരെ കണ്ടതില്‍ വച്ച് മികച്ച പ്രകടനം..വളരെ മനോഹരമായ തിരക്കഥയും, സംവിധാനവും..എല്ലാവരും തീര്‍ച്ചയായും തിയറ്ററില്‍ തന്നെ കാണേണ്ട ചിത്രം..'-സജിന്‍ ബാബു കുറച്ചു.
അപ്പു പാത്തു പ്രൊഡക്ഷന്‍ഹൗസും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും കൈകോര്‍ക്കുന്ന ജോജു ജോര്‍ജ് നായകനായെത്തുന്ന ഇരട്ട കഴിഞ്ഞ ദിവസമായിരുന്നു പ്രദര്‍ശനത്തിന് എത്തിയത്.രോഹിത് എം ജി കൃഷ്ണനാണ് ഇരട്ടയുടെ സംവിധാനം. അഞ്ജലി, സ്രിന്ധ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോന്‍,അഭിരാം എന്നിവരാണ് ഇരട്ടയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.