ജോജുവും അഞ്ജലിയും കൊച്ചി ലുലു മാളില്‍,'ഇരട്ട' റിലീസിന് ഇനി 2 നാള്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 1 ഫെബ്രുവരി 2023 (10:10 IST)
ജോജു ജോര്‍ജ് പ്രധാന വേഷത്തിലെത്തുന്ന എന്ന സിനിമയുടെ റിലീസിന് ഇനി രണ്ടു നാള്‍ കൂടി.പ്രെമോഷന്റെ ഭാഗമായി ഇന്ന് വൈകുന്നേരം 6 30ന് കൊച്ചി ലുലു മാളില്‍ ജോജു ജോര്‍ജ്ജും അഞ്ജലിയും എത്തുന്നു.

താരങ്ങള്‍ക്കൊപ്പം ഇരട്ടയുടെ സംവിധായകന്‍ രോഹിത് എം. ജി കൃഷ്ണന്‍, താരങ്ങളായ മനോജ്, സാബുമോന്‍, കിച്ചു ടെല്ലസ്,ആര്യ സലിം, ശ്രീജ,മനു ആന്റണി ,ജിത്തുമോന്‍ സംഗീത സംവിധായകന്‍ ജേക്ക്‌സ് ബിജോയ് എ.ആര്‍ രാജാ കൃഷ്ണന്‍ എന്നിവരും ഇരട്ടയിലെ മറ്റു അണിയറ പ്രവര്‍ത്തകരും പങ്കെടുക്കും.

ജോസഫ്, പൊറിഞ്ചു മറിയം ജോസ്, മധുരം, നായാട്ട് തുടങ്ങി നോര്‍വാധി ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ജോജു ജോര്‍ജിന്റെ ഇതുവരെ കാണാത്ത വേഷപ്പകര്‍ച്ചകള്‍ സമ്മാനിക്കുന്നതായിരിക്കും ഇരട്ടയിലെ കഥാപാത്രം. നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഷോര്‍ട്ട് ഫിലിമുകള്‍ക്കു ശേഷം രോഹിത് എം ജി കൃഷ്ണനാണ് ഇരട്ടയുടെ സംവിധാനം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :