1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. RDX movie collection report

ആര്‍.ഡി.എക്‌സ് എത്ര നേടി ?12-ാം ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട്

King Of Kotha box office collection
ആര്‍ ഡി എക്‌സ് വിജയക്കുതിപ്പ് തുടരുന്നു. ഓഗസ്റ്റ് 25ന് ഓണം റിലീസായി പ്രദര്‍ശനത്തിനെത്തിയ സിനിമ ഇപ്പോഴും തിയറ്ററുകളില്‍ ആളെ കൂട്ടുന്നു.RDX-ന്റെ 12-ാം ദിവസത്തെ ബോക്സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.
 
ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് പന്ത്രണ്ടാമത്തെ ദിവസം 1.75 കോടി നേടി എന്നാണ് വിവരം. ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ നിന്നാകെ നേടിയ കളക്ഷന്‍ കൂടി ചേര്‍ക്കുമ്പോള്‍ 60.5 കോടിയോളം വരും ആര്‍ ഡി എക്‌സിന്റെ മൊത്തം കളക്ഷന്‍.
 
റിലീസ് ചെയ്ത് 11 ദിവസങ്ങള്‍ക്കുള്ളില്‍, 'RDX' 61 കോടി നേടിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.38.5 കോടി രൂപയാണ് ഇന്ത്യന്‍ കളക്ഷന്‍ എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
 
മിന്നല്‍ മുരളിക്ക് ശേഷം വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മിക്കുന്ന പുതിയ ചിത്രമാണ് ആര്‍.ഡി.എക്‌സ്.ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവര്‍ പ്രധാന വേഷങ്ങള്‍ എത്തിയ സിനിമ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.
 
 
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
2019 ല്‍ കഥ കേട്ടു,ഹൃദയത്തോട് വളരെ അടുത്ത സിനിമ,'മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി' നാളെ പ്രദര്‍ശനത്തിന് എത്തുമ്പോള്‍, അനുഷ്‌കയ്ക്ക് പറയാനുള്ളത്