ഞായറാഴ്ച 3കോടി,'ആര്‍.ഡി.എക്‌സ്' ഇതുവരെ എത്ര നേടി ? കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 28 ഓഗസ്റ്റ് 2023 (12:08 IST)
മിന്നല്‍ മുരളിക്ക് ശേഷം വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മിക്കുന്ന പുതിയ ചിത്രമാണ് ആര്‍.ഡി.എക്‌സ്.ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവര്‍ പ്രധാന വേഷങ്ങള്‍ എത്തിയ സിനിമ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.ആദ്യ മൂന്ന് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.

മൂന്ന് ദിവസങ്ങള്‍ കൊണ്ട് 6.40 കോടി രൂപയാണ് ആര്‍.ഡി.എക്‌സ് നേടിയത്. ഞായറാഴ്ച 3 കോടിയോളം കളക്ഷന്‍ സ്വന്തമാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍.

ദിവസം 1 [ വെള്ളിയാഴ്ച]- 1.2 കോടി

ദിവസം 2 [ ശനിയാഴ്ച] - 2.2 കോടി

ദിവസം 3 [ ഞായര്‍] - 3.00 കോടി

സിനിമയ്ക്ക് ലഭിച്ച ജനപ്രീതി കണക്കിലെടുത്ത് ഞായറാഴ്ച ദിവസം നിരവധി സ്‌പെഷ്യല്‍ ഷോകളും സിനിമയ്ക്ക് ലഭിച്ചു.

അര്‍ധരാത്രി 12 മണിക്കും 12.30 നും ഒക്കെയായി കേരളത്തില്‍ 140 അധിക ഷോകളാണ് ചിത്രത്തിന് ലഭിച്ചത്. ഉത്രാടം, തിരുവോണം ദിവസങ്ങളില്‍ തിരക്കേറും എന്നാണ് പ്രതീക്ഷിക്കുന്നത്. ആര്‍ഡിഎക്‌സിന്റെ കളക്ഷനിലും വാരാന്ത്യത്തില്‍ എന്നപോലെ കുതിപ്പുണ്ടാകും.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :