1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Jailer box office collection

'ജയിലര്‍' 650 കോടി കടന്നോ ? കളക്ഷന്‍ റിപ്പോര്‍ട്ട്

Jailer box office collection
ജയിലര്‍ ഇപ്പോഴും തിയറ്ററുകളില്‍ ഉണ്ട്. സിനിമ കാണാന്‍ ആളുകളും എത്തുന്നു. ആദ്യ 26 ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. 
 
ജയിലര്‍ ഇരുപത്തി ആറാം ദിവസം ഇന്ത്യയില്‍ നിന്ന് മാത്രം 1.28 കോടി കളക്ഷന്‍ നേടി. 26 ദിവസത്തെ വേള്‍ഡ് വൈഡ് കളക്ഷന്‍ 591.50 കോടി ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.വിദേശ കളക്ഷന്‍ 195.05 കോടിയും ഇന്ത്യയിലെ മൊത്ത കളക്ഷന്‍ 396.45 കോടിയും ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
640.18 കോടിക്ക് പുറത്ത് ജയിലര്‍ നേടിയെന്ന റിപ്പോര്‍ട്ടുകളും നേരത്തെ തന്നെ പുറത്തുവന്നിരുന്നു.ആദ്യ ആഴ്ചയില്‍, ജയിലര്‍ ലോകമെമ്പാടുമായി 450.8 കോടി നേടിയെന്നും രണ്ടാം ആഴ്ചയില്‍, ചിത്രം 124.18 കോടി കൂടി ചേര്‍ത്തുവെന്നും ഉള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. എന്തായാലും അന്തിമ കളക്ഷന്‍ റിപ്പോര്‍ട്ട് നിര്‍മ്മാതാക്കള്‍ പുറത്തുവിടും എന്നാണ് പ്രതീക്ഷിക്കുന്നത്.
 
 
 
 
അടുത്ത ലേഖനം
'സ്വപ്നത്തില്‍ പോലും യോസിക്കലേ സാര്‍..'; 'ജയിലര്‍' വിജയത്തിന് പിന്നാലെ വിനായകന്റെ പ്രതികരണം, വീഡിയോ