അനുബന്ധ വാര്‍ത്തകള്‍
- ജനപ്രീതിയില്‍ മുന്നില്‍,'ആര്‍ഡിഎക്സ്' സിനിമയ്ക്ക് അര്‍ധരാത്രിയിലും സ്പെഷ്യല്‍ ഷോ
- ഓണം വിന്നര്‍ 'ആര്‍ഡിഎക്സ്' ? ആദ്യദിനം നേടിയത്, കൂടുതല്‍ ഷോകള്‍ സിനിമയ്ക്ക്
- ധൈര്യമായി ടിക്കറ്റെടുക്കാം... കിടിലന്‍ ഫൈറ്റ് സീനുകളുണ്ട്,ആര്‍.ഡി.എക്‌സ് റിവ്യൂ
- ഇത് നിന്റെ വെള്ളിയാഴ്ചയാണ്...ഉമ്മയുടെ മുഖത്തെ ചിരി തന്നെയാണ് നിന്റെ വിജയം,ആര്‍.ഡി.എക്‌സ് സംവിധായകനോട് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള
- ഓണത്തിന് തിയറ്ററുകളില്‍ പിന്നെ നെറ്റ്ഫ്ലിക്സില്‍,'ആര്‍.ഡി.എക്സി'ന് യു /എ സര്‍ട്ടിഫിക്കറ്റ്
തിരുവോണ ദിനത്തില്‍ കോടികള്‍ വാരിക്കൂട്ടി 'ആര്‍.ഡി.എക്‌സ്', ഇതുവരെ ചിത്രം നേടിയത്
മിന്നല്‍ മുരളിക്ക് ശേഷം വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മിക്കുന്ന പുതിയ ചിത്രമാണ് ആര്‍.ഡി.എക്‌സ്.ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവര്‍ പ്രധാന വേഷങ്ങള്‍ എത്തിയ സിനിമ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.ആദ്യ 5 ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നു.
12.85 കോടി രൂപയാണ് അഞ്ചുദിവസംകൊണ്ട് ചിത്രം നേടിയത്. കഴിഞ്ഞദിവസം 3.20 കോടി നേടാന്‍ സിനിമയ്ക്കായി എന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യദിനത്തില്‍ തന്നെ നേടിയ മികച്ച പ്രതികരണങ്ങള്‍ സിനിമയ്ക്ക് ഗുണം ചെയ്തു. ഓഗസ്റ്റ് 25നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്.
ദിവസം 1 [ വെള്ളിയാഴ്ച]-1.2 കോടി
ദിവസം 2 [ ശനിയാഴ്ച]- 2.2 കോടി
ദിവസം 3 [ ഞായര്‍]- 3.05 കോടി
ദിവസം 4 [ തിങ്കളാഴ്ച]- 3.2 കോടി
ദിവസം 5 [ചൊവ്വാഴ്ച]-3.20 കോടി
ആകെ -12.85 കോടി.
നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം ദുല്‍ഖറിന്റെ കിംഗ് ഓഫ് കൊത്തയെ മറികടക്കുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്.