അനുബന്ധ വാര്‍ത്തകള്‍
- സിനിമ പ്രേമികള്‍ക്കായി ഒരു പുത്തന്‍ ഒ.ടി.ടി പ്ലാറ്റ്ഫോം, വിശേഷങ്ങളുമായി ഫഹദ് ഫാസില്‍
- ഫഹദ് ഫാസിലിന് ഷൂട്ടിംഗിനിടെ വീണു പരുക്കേറ്റു
- കോഴിക്കോട് നോർത്തിൽ നിന്നും രഞ്ജിത്ത് പിന്മാറിയേക്കും, പ്രദീപ് കുമാർ തന്നെ മത്സരിക്കും
- ഫഹദ് ഫാസില്‍- നിമിഷ സജയന് ചിത്രം 'മാലിക്' തിയേറ്ററുകളിലേക്ക്, ആശംസ അറിയിച്ച് മമ്മൂട്ടി
- കോഴിക്കോട് നോർത്തിൽ സംവിധായകൻ രഞ്ജിത്ത് എൽഡിഎഫ് സ്ഥാനാർത്ഥിയാകും
ഫഹദ് ഫാസില്‍ സംവിധായകന് രഞ്ജിത്തിനൊപ്പം ഒന്നിക്കുന്നു, പുതിയ ചിത്രം അണിയറയിലൊരുങ്ങുന്നു
രഞ്ജിത്ത്-ഫഹദ് ഫാസില്‍ കൂട്ടുകെട്ടില്‍ പുതിയൊരു ചിത്രം അണിയറയിലൊരുങ്ങുന്നു. ഫഹദുമായി ഒരു സിനിമ ചെയ്യുന്ന കാര്യത്തില്‍ ഒരു വ്യക്തത വരുത്തിയിരിക്കുകയാണ് സംവിധായകന്. അടുത്ത ചിത്രത്തിന്റെ തിരക്കഥയുടെ ജോലികളിലാണ് താന്‍ എന്നും ഈ ചിത്രം ഫഹദ് ഫാസിലിന് വേണ്ടിയുള്ളതാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇതിനു മുമ്പ് ഒരു ചിത്രത്തില്‍ ഫഹദ് രഞ്ജിത്തിനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.
2011-ല്‍ പുറത്തിറങ്ങിയ ഇന്ത്യന്‍ റുപ്പി എന്ന രഞ്ജിത്ത് ചിത്രത്തിലായിരുന്നു ഇതിനുമുമ്പ് ഫഹദ് അഭിനയിച്ചത്. അതൊരു അതിഥി വേഷമായിരുന്നു. രഞ്ജിത്തിന്റെ തിരക്കഥയില്‍ പിറന്ന അയാള്‍ ഞാനല്ല എന്ന ചിത്രത്തില്‍ നായകനായി എത്തിയത് ഫഹദ് ആയിരുന്നു.
'മലയന്‍കുഞ്ഞ്' എന്ന സിനിമയുടെ ചിത്രീകരണത്തിലായിരുന്നു ഫഹദ് ഫാസില്‍. 'മാലിക്' ആണ് അദ്ദേഹത്തിന്റെ അടുത്ത റിലീസ് ചിത്രം. ഇരുള് എന്ന സിനിമയുടെ ചിത്രീകരണവും നടന് പൂര്‍ത്തിയാക്കി.