1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Ranji Panicker again banned from Fioc

രൺജി പണിക്കർക്ക് വീണ്ടും ഫിയോക്കിന്റെ വിലക്ക്

Ranji Panicker again banned from Fioc
രൺജി പണിക്കർക്ക് വീണ്ടും തീയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ വിലക്ക് .രൺജി പണിക്കർക്ക് പങ്കാളിത്തമുള്ള നിർമാണ വിതരണക്കമ്പനി കുടിശിക നൽകാനുണ്ടെന്നും ഈ കുടിശിക തീർക്കാൻ വരെ രൺജി പണിക്കരുടെ സിനിമകളുമായി സഹകരിക്കില്ലെന്നും തിയറ്റർ ഉടമകൾ അറിയിച്ചു.
 
രൺജി പണിക്കരെ ഇക്കഴിഞ്ഞ ഏപ്രിൽ മാസവും ഫിയോക് സംഘടന വിലക്ക് ഏർപ്പെടുത്തിയിരുന്നു. നടൻ അഭിനയിച്ചതോ അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിൽ പങ്കാളി ആയിട്ടുള്ളതോ ആയ ചിത്രങ്ങളോട് അടക്കമാണ് തിയറ്റർ ഉടമകളുടെ സംഘടന നിസ്സഹകരണം പ്രഖ്യാപിച്ചത്.
 
എന്നാൽ നടൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സെക്ഷൻ 306 ഐപിസി എന്ന സിനിമ ഏപ്രിൽ എട്ടിന് തിയറ്ററുകളിൽ എത്തിയിരുന്നു.
 
 
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
നാലു ഭാഷകളില്‍ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ച് 'ജപ്പാന്‍'