നിവിന്‍ - പ്രണവ് കോമ്പിനേഷന്‍ എങ്ങനെയുള്ളതായിരിക്കും? 'വര്‍ഷങ്ങള്‍ക്ക് ശേഷം' ചിത്രീകരണം പുരോഗമിക്കുന്നു

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 4 ഡിസം‌ബര്‍ 2023 (09:12 IST)
ഹൃദയം സിനിമയ്ക്ക് ശേഷം വിനീത് ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് 'വര്‍ഷങ്ങള്‍ക്ക് ശേഷം'. ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ നിന്നുള്ള ഒരു ചിത്രമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുന്നത്. പ്രണവ് മോഹന്‍ലാലിനും കല്യാണി പ്രിയദര്‍ശനുമൊപ്പം നിവിന്‍ പോളിയും സിനിമയുടെ ഭാഗമാകുന്നുണ്ട്. ലൊക്കേഷനില്‍ എത്തിയ നിവിന്‍ പ്രണവിനൊപ്പം പകര്‍ത്തിയ ഒരു ചിത്രമാണ് വൈറലായിരിക്കുന്നത്.നിവിന്‍ പോളി- പ്രണവ് മോഹന്‍ലാല്‍ കോമ്പിനേഷന്‍ എങ്ങനെയുള്ളതായിരിക്കുമെന്ന് അറിയുവാനും ആരാധകര്‍ കാത്തിരിക്കുന്നു.
ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, നീരജ് മാധവ്,നീത പിള്ള, അര്‍ജുന്‍ ലാല്‍, നിഖില്‍ നായര്‍, ഷാന്‍ റഹ്‌മാന്‍ തുടങ്ങിയവരും വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ധ്യാന്‍ ശ്രീനിവാസന്റെ ലൗ ആക്ഷന്‍ ഡ്രാമക്ക് ശേഷം നിവിന്‍ പോളി, വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, വിശാഖ് സുബ്രഹ്‌മണ്യം എന്നിവര്‍ ഒന്നിക്കുന്നു എന്നതാണ് വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയുടെ പ്രത്യേകത. വിശാഖ് സുബ്രഹ്‌മണ്യത്തിന്റെ മെറിലാന്‍ഡ് സിനിമാസ് തന്നെയാണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :