തൃഷയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം, ഒടുവില്‍ നടി തന്നെ പോസ്റ്റ് പിന്‍വലിച്ചു !

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 4 ഡിസം‌ബര്‍ 2023 (10:35 IST)
അനിമല്‍ സിനിമയെ അഭിനന്ദിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ നടി തൃഷ പോസ്റ്റിട്ടിരുന്നു. ഒടുവില്‍ ആ ഇന്‍സ്റ്റഗ്രാം സ്റ്റോറി നടിയെ തന്നെ കുഴപ്പത്തിലാക്കി. വിവാദമായതിന് പിന്നാലെ പോസ്റ്റ് നടി തന്നെ പിന്‍വലിച്ചു.

ദിവസങ്ങള്‍ക്ക് മുമ്പ് പ്രദര്‍ശനത്തിനെത്തിയ അനിമല്‍ സന്ദീപ് റെഡ്ഡി വാങ്കയാണ് സംവിധാനം ചെയ്തത്. രണ്‍ബീര്‍ കപൂര്‍ നായകനായി എത്തിയ സിനിമയില്‍ രശ്മികയായിരുന്നു നായിക. പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിച്ചതെങ്കിലും കണക്ഷന്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കാന്‍ അനിമലനായി. ഈ ചിത്രത്തെ അഭിനന്ദിച്ചുകൊണ്ട് കള്‍ട്ട് എന്നാണ് ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ നടി എഴുതിയത്. പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കും തുടക്കമിട്ടു.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മന്‍സൂര്‍ ഖാന്റെ തൃഷയ്‌ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശവും സിനിമയുടെ പ്രമേയവും ചേര്‍ത്ത് ആയിരുന്നു നടിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. സ്ത്രീകളുടെ അന്തസിനേക്കുറിച്ച് ഒരാഴ്ചമുമ്പുവരെ ക്ലാസെടുത്തിരുന്ന ഒരാളാണോ ഈ അഭിപ്രായം പറഞ്ഞത് സോഷ്യല്‍ മീഡിയയിലൂടെ ആളുകള്‍ ചോദിക്കുന്നത്.പരിഹാസ മീമുകളാണ് മറ്റുള്ളവര്‍ ഇട്ടത്. വിമര്‍ശനങ്ങള്‍ കടുത്തതോടെ പോസ്റ്റ് പിന്‍വലിക്കാന്‍ തൃഷ തയ്യാറായി. അനിമലിലെ രണ്‍ബീറിന്റെ പ്രകടനത്തെ നിരവധി ആളുകള്‍ പ്രശംസിക്കുമ്പോള്‍ ചിത്രത്തിലെ സ്ത്രീവിരുദ്ധതയെക്കുറിച്ചും സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ സംസാരിക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :