അനുബന്ധ വാര്‍ത്തകള്‍
- 'അന്ധാദുൻ' മലയാളത്തിലേക്ക്, പൃഥ്വിരാജ് നായകൻ !
- മഞ്ജു വാര്യർ ചിത്രം 'ജാക്ക് ആൻഡ് ജിൽ' ഒരുങ്ങുന്നു, പുതിയ അപ്ഡേറ്റുമായി പൃഥ്വിരാജ് !
- 'കമ്മാരസംഭവം' ടീം ഒന്നിക്കുന്നു; ദിലീപിനെ മാറ്റി, പകരം പൃഥ്വിരാജ് !
- പൃഥ്വിരാജിന്റെ ത്രില്ലര്‍ വെബ്സീരീസ് വരുന്നു, പുതിയ വിശേഷങ്ങൾ ഇതാ !
- എ സി പി സത്യജിത്തായി പൃഥ്വിരാജ്, 'കോൾഡ് കേസ്' ഒരുങ്ങുന്നു
പൃഥ്വിരാജിന്റെ 'രണ'ത്തിന് രണ്ടാം ഭാഗം ?
'രണം' എന്ന ചിത്രത്തിന് തുടർച്ച ഉണ്ടാകുമെന്ന് സൂചന നൽകിയിരിക്കുകയാണ് പൃഥ്വിരാജ്. നിർമ്മൽ സഹദേവ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന് ചോദിക്കുകയാണ് ആരാധകർ.
കഴിഞ്ഞദിവസം ഈ ചിത്രത്തിൽ നിന്ന് എഡിറ്റ് ചെയ്ത തൻറെ ഒരു ഫോട്ടോ പൃഥ്വിരാജ് പങ്കുവെച്ചിരുന്നു. ഇത് ടെർമിനേറ്റർ കഥാപാത്രവുമായി സാമ്യം ഉള്ളതാണ്.
ഞാൻ തിരിച്ചെത്തും എന്ന ചിത്രത്തിലെ പ്രശസ്തമായ ഡയലോഗും അദ്ദേഹം അടിക്കുറിപ്പായി നൽകി. സമീപഭാവിയിൽ രണം തുടർച്ച ഉണ്ടാകുമെന്ന സൂചനയാണ് പൃഥ്വിരാജ് നൽകുന്നത്.
അതേസമയം പൃഥ്വിരാജ്-നിർമ്മൽ സഹദേവ് ടീമിൻറെ അടുത്ത ചിത്രം 'കുമാരി' ആണ്. ഐശ്വര്യ ലക്ഷ്മിയാണ് നായിക. പൃഥ്വിരാജ് പ്രൊഡക്ഷന്റെ ബാനറിൽ സുപ്രിയ മേനോൻ ചിത്രം നിർമ്മിക്കുന്നു. ചിത്രീകരണം മാർച്ചിൽ ആരംഭിക്കും.