പൃഥ്വിരാജിന്‍റെ ത്രില്ലര്‍ വെബ്‌സീരീസ് വരുന്നു, പുതിയ വിശേഷങ്ങൾ ഇതാ !

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 19 നവം‌ബര്‍ 2020 (18:36 IST)
പൃഥ്വിരാജും ശങ്കർ രാമകൃഷ്ണനും ഒരു വെബ്സീരീസിനായി ഒന്നിക്കുന്നു. ബിജു ആൻറണിയുടെ നോവലായ ‘ഷാഡോസ് ലൈ’ ഒരു സീരീസായി മാറുകയാണെന്നാണ് റിപ്പോർട്ട്. ഇതിനകം തന്നെ സ്ക്രിപ്റ്റ് വർ‌ക്കുകൾ‌ ആരംഭിച്ചു. വെബ് സീരീസിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

പൃഥ്വിരാജും ശങ്കർ രാമകൃഷ്ണനും ഐലന്റ് എക്സ്പ്രസ്(കേരള കഫെ ആന്തോളജി), ഉറുമി, പതിനെട്ടാം പടി തുടങ്ങിയ ചിത്രങ്ങളിൽ ഒന്നിച്ചു പ്രവർത്തിച്ചിട്ടുണ്ട്.

പൃഥ്വിരാജിനെ നായകനാക്കി ശങ്കർ രാമകൃഷ്ണന്‍ ഒരു ബഹുഭാഷ പുരാണ ചിത്രം മുമ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആ സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പുറത്തുവന്നില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :