എ സി പി സത്യജിത്തായി പൃഥ്വിരാജ്, 'കോൾഡ് കേസ്' ഒരുങ്ങുന്നു

കെ ആര്‍ അനൂപ്| Last Modified ശനി, 14 നവം‌ബര്‍ 2020 (14:44 IST)
പൃഥ്വിരാജ് പോലീസ് വേഷത്തിൽ എത്തുന്ന പുതിയ ചിത്രമാണ് കോൾഡ് കേസ്. പ്രശസ്ത ഛായാഗ്രഹകൻ തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻറെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് ആരംഭിച്ചു. എസിപി സത്യജിത്തായി പൃഥ്വിരാജ് പോലീസ് യൂണിഫോം ഇടുന്ന ചിത്രം കൂടി ആയതിനാൽ പ്രതീക്ഷകൾ വലുതാണ്. അദിതി ബാലനാണ് നായിക.

പോലീസ് വേഷത്തിലുളള പൃഥ്വിരാജിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. അന്വേഷണാത്മക ത്രില്ലറാണ് ഈ സിനിമ. സത്യം, മുംബൈ പോലീസ്, ടമാർ പടാർ, മെമ്മറീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജ് പൊലീസാകുന്ന ചിത്രം കൂടിയാണിത്.

ഗിരീഷ് ഗംഗാധരനും ജോമോന്‍ ടി ജോണും ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രം ആന്റോ ജോസഫും പ്ലാന്‍ ജെ സ്റ്റുഡിയോയുടെ ബാനറില്‍ ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവരും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :