1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Jack and Jill updates

മഞ്ജു വാര്യർ ചിത്രം 'ജാക്ക് ആൻഡ് ജിൽ' ഒരുങ്ങുന്നു, പുതിയ അപ്ഡേറ്റുമായി പൃഥ്വിരാജ് !

പൃഥ്വിരാജ്
കാളിദാസ് ജയറാമും മഞ്ജുവാര്യരും പ്രധാന വേഷത്തിലെത്തുന്നസിനിമയാണ് ‘ജാക്ക് ആൻഡ് ജിൽ'. ഇപ്പോഴിതാ ചിത്രത്തിൻറെ പുതിയ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് പൃഥ്വിരാജ്. മഞ്ജു വാര്യർ പാടിയ 'കിം കിം കിം' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ നവംബർ 27-ന് റിലീസ് ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.
 
"മഞ്ജുവാര്യർ മികച്ച ഗായിക കൂടിയാണ് നമുക്ക് എല്ലാവർക്കും അറിയാം. മഞ്ജു പാടിയ ഒരു പിടി നല്ല പാട്ടുകളുടെ കൂട്ടത്തിലേക്ക് ഒരു പുതിയ പാട്ടുകൂടി എത്തുകയാണ്. സന്തോഷ് ശിവൻ സംവിധാനം ചെയ്ത ജാക്ക് ആൻഡ് ജിൽ എന്ന സിനിമയിലെ രാം സുന്ദർ സംഗീതം നൽകി ഹരിനാരായണൻ വരികൾ എഴുതിയ കിം കിം കിം എന്ന പാട്ടിൻറെ ലിറിക്കൽ വീഡിയോ നവംബർ 27ന് റിലീസ് ആകുകയാണ്" - പൃഥ്വിരാജ് വീഡിയോയിൽ പറഞ്ഞു.
 
പൃഥ്വിരാജും ഈ ചിത്രത്തിൻറെ ഭാഗമാണ്. സൗബിൻ സാഹിർ, നെടുമുടി വേണു, ഇന്ദ്രൻസ്, അജു വർഗീസ്, സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി തുടങ്ങി വൻതാരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
 
ദുബായ് ആസ്ഥാനമായുള്ള ലെന്‍സ്‌മാന്‍ സ്റ്റുഡിയോയുടെ സഹകരണത്തോടെയാണ് ‘ജാക്ക് ആൻഡ് ജില്‍’ നിര്‍മ്മിക്കുന്നത്.
About Writer
കെ ആർ അനൂപ്
അടുത്ത ലേഖനം
'കർണൻ' എങ്ങുമെത്തിയില്ല; സണ്ണിവെയ്ൻ ചിത്രവുമായി ആർ എസ് വിമൽ വീണ്ടും മലയാളത്തിൽ