അനുബന്ധ വാര്‍ത്തകള്‍
- സർഗാത്മകതയെ സെൻസർ ചെയ്യാനുള്ള ഏത് നീക്കത്തെയും കൂട്ടായി ചെറുക്കണം, ഒടിടി പ്ലാറ്റ്ഫോമുകൾക്ക് നിയന്ത്രണം കൊണ്ടുവരുന്നതിരെ മുരളി ഗോപി
- ദൃശ്യം 2 പൂര്‍ത്തിയാക്കി മുരളി ഗോപി, ഇനി എമ്പുരാന്റെ എഴുത്തിലേക്ക് !
- എമ്പുരാന് എവിടെവരെയായി? മുരളി ഗോപിയും ‘എസ്തപ്പാനും’ !
- 'ജോർജ്ജുകുട്ടിക്ക് പണികിട്ടി', ഐജി ഗീത പ്രഭാകര്‍ തിരിച്ചെത്തി !
- കമ്മാരസംഭവത്തിനുശേഷം മുരളി ഗോപിയും രതീഷ് അമ്പാട്ടും വീണ്ടും, നായകൻ പൃഥ്വിരാജ് ?
'കമ്മാരസംഭവം' ടീം ഒന്നിക്കുന്നു; ദിലീപിനെ മാറ്റി, പകരം പൃഥ്വിരാജ് !
'കമ്മാരസംഭവം' ടീം വീണ്ടും. മുരളി ഗോപിയും സംവിധായകൻ രതീഷ് അമ്പാട്ടും വിജയ് ബാബു നിർമ്മിക്കുന്ന ഒരു ചിത്രത്തിനുവേണ്ടിയാണ് ഒന്നിക്കുന്നത്. മുരളി ഗോപിയും രതീഷ് അമ്പാട്ടും നിർമ്മാണത്തിലും പങ്കാളികളാണ്. ഫെബ്രുവരിയിൽ ചിത്രീകരണം ആരംഭിക്കും. ജനുവരി രണ്ടിന് ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്യും. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന് മുരളിഗോപി തിരക്കഥ ഒരുക്കുന്നു. നിലവിൽ പ്രീ പ്രൊഡക്ഷൻ സ്റ്റേജിലാണ് ഈ സിനിമ.
ചിത്രത്തിൽ പൃഥ്വിരാജ് നായകനാകുമെന്നാണ് റിപ്പോർട്ടുകൾ. ഇതൊരു ആക്ഷൻ ത്രില്ലർ ആണെന്ന് പറയപ്പെടുന്നു. സാധാരണ മാസ് എന്റർടെയ്‌നറിൽ നിന്ന് വ്യത്യസ്തമായ ഒരു പടം പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം. അണിയറപ്രവർത്തകരെയും അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങൾ അടുത്തുതന്നെ പുറത്തുവരും.