അനുബന്ധ വാര്‍ത്തകള്‍
- Coolie: കൂലിയിലെ ദാഹ ആകേണ്ടിയിരുന്നത് ഷാരൂഖ് ഖാൻ; രക്ഷപ്പെട്ട് ഓടിയതാണെന്ന് ആരാധകര്‍
- Diya Krishna: ഒരു മാസം മാത്രമുള്ള കുഞ്ഞുമായി കൂലി കാണാൻ തിയേറ്ററിലെത്തി ദിയ; ഉപദേശവുമായി ആരാധകർ
- Coolie Collection: രജനി ഷോയ്ക്ക് തിക്കും തിരക്കും; രണ്ടാം ദിനവും ഞെട്ടിക്കുന്ന കളക്ഷൻ, കൂലി ആകെ നേടിയത്
- 'കൂലി'ക്ക് കുട്ടികളെ കയറ്റില്ല, പ്രശ്നമുണ്ടാക്കി മാതാപിതാക്കള്‍; ഐനോക്സില്‍ തര്‍ക്കം
- Coolie Box Office Collection: ലോകേഷ് ഇഫക്ടില്‍ പിടിച്ചുനിന്ന് കൂലി; രണ്ടാം ദിനവും മികച്ച കളക്ഷന്‍
Coolie Box Office Collection: 4 ദിവസം കൊണ്ട് 400 കോടി? രജനികാന്തിന്റെ 'കൂലി' ശരിക്കും എത്ര നേടി?
ലോകേഷിൻറെ മുൻ ചിത്രങ്ങൾക്ക് ലഭിച്ച തരത്തിലുള്ള പ്രതികരണങ്ങളല്ല ആദ്യ ദിനം മുതൽ കൂലിക്ക് ലഭിച്ചത്.
തമിഴ് സിനിമയിൽ ഈ വർഷം ഏറ്റവും പ്രതീക്ഷയോടെ ആരാധകർ കാത്തിരുന്ന സിനിമയാണ് കൂലി. രജനികാന്ത്-ലോകേഷ് കനകരാജ് കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്നു എന്നത് തന്നെയായിരുന്നു ഈ സിനിമയുടെ പ്രതീക്ഷ. എന്നാൽ ലോകേഷിൻറെ മുൻ ചിത്രങ്ങൾക്ക് ലഭിച്ച തരത്തിലുള്ള പ്രതികരണങ്ങളല്ല ആദ്യ ദിനം മുതൽ കൂലിക്ക് ലഭിച്ചത്.
ഇപ്പോഴിതാ ചിത്രത്തിൻറെ ആദ്യ വാരാന്ത്യ ദിനങ്ങളിലെ കളക്ഷൻ ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ് നിർമ്മാതാക്കളായ സൺ പിക്ചേഴ്സ്. സൺ പിക്ചേഴ്സ് പുറത്തുവിടുന്ന കൂലിയുടെ രണ്ടാമത്തെ ഒഫിഷ്യൽ കളക്ഷൻ ആണ് ഇത്. ആദ്യ ദിനത്തിലെ ആഗോള കളക്ഷൻ നേരത്തെ അവർ പ്രഖ്യാപിച്ചിരുന്നു. ആഗോള ബോക്സ് ഓഫീസിൽ നിന്ന് റിലീസ് ദിനത്തിൽ ചിത്രം 151 കോടി നേടി എന്നതായിരുന്നു അറിയിപ്പ്.
ആദ്യ നാല് ദിവസത്തെ കളക്ഷനാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. റിലീസ് ദിനമായ വ്യാഴം മുതൽ ഞായർ വരെയുള്ള ദിനങ്ങളിൽ നിന്ന് ആഗോള ബോക്സ് ഓഫീസിൽ നിന്ന് ചിത്രം 404 കോടിയിൽ അധികം നേടിയതായാണ് നിർമ്മാതാക്കൾ അറിയിച്ചിരിക്കുന്നത്. ട്രാക്കർമാർ പറഞ്ഞതിൽ നിന്ന് അൽപം ഉയർന്ന തുകയാണ് ഇത്.
പ്രമുഖ ട്രാക്കർമാരായ സാക്നിൽകിൻറെ കണക്ക് പ്രകാരം കൂലിയുടെ ആദ്യ വാരാന്ത്യ ഗ്രോസ് 385 കോടിയാണ്. മറ്റൊരു പ്രധാന ട്രാക്കർ ആയ സിനിട്രാക്കിൻറെ കണക്കനുസരിച്ച് ചിത്രത്തിൻറെ ആദ്യ വാരാന്ത്യ ഗ്രോസ് 374 കോടിയുമാണ്. തമിഴ് സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓപണിംഗ് കളക്ഷൻ, ഏറ്റവും വേഗത്തിൽ 300 കോടി ഗ്രോസ് മറികടക്കുന്ന തമിഴ് ചിത്രം, ഏറ്റവും വലിയ ആദ്യ വാരാന്ത്യ ഗ്രോസ് എന്നിവയൊക്കെ നിലവിൽ കൂലിയുടെ പേരിലാണ്.