Coolie Collection: രജനി ഷോയ്ക്ക് തിക്കും തിരക്കും; രണ്ടാം ദിനവും ഞെട്ടിക്കുന്ന കളക്ഷൻ, കൂലി ആകെ നേടിയത്

കൂലിയുടെ ഓപ്പണിംഗ് കളക്ഷൻ കണക്കുകളും നിര്‍മാതാക്കള്‍ പുറത്തുവിട്ടിരുന്നു.

Coolie First Response, Coolie release, Rajinikanth , Lokesh Kanakaraj, Aamirkhan,കൂലി ഫസ്റ്റ് റെസ്പോൺസ്, കൂലി റിലീസ്, രജനീകാന്ത്, ആമിർഖാൻ
Coolie First Responses
നിഹാരിക കെ.എസ്| Last Modified ശനി, 16 ഓഗസ്റ്റ് 2025 (18:58 IST)
വൻ ഹൈപ്പോടെ എത്തിയ ചിത്രമാണ് കൂലി. ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ ആദ്യമായി രജനികാന്ത് നായകനാകുന്നു എന്നതായിരുന്നു പ്രധാന പ്രത്യേകത. മാത്രവുമല്ല മറ്റ് ഭാഷകളില്‍ നിന്നുള്ള മുൻനിര താരങ്ങളും കൂലിയുടെ ഭാഗമായപ്പോള്‍ രാജ്യമൊട്ടാകെ ശ്രദ്ധിക്കുന്ന പ്രൊജക്റ്റായി കൂലി മാറി. കൂലിയുടെ ഓപ്പണിംഗ് കളക്ഷൻ കണക്കുകളും നിര്‍മാതാക്കള്‍ പുറത്തുവിട്ടിരുന്നു.

കോളിവുഡില്‍ നിന്നുള്ള ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് കളക്ഷനാണ് കൂലിയുടേത് എന്നാണ് വ്യക്തമായിരിക്കുന്നത്. ട്രാക്കര്‍മാര്‍ പുറത്തുവിട്ട കളക്ഷനേക്കാളും കുറവാണ് ചിത്രത്തിന്റെ ഒഫിഷ്യല്‍ കളക്ഷൻ എന്ന പ്രത്യേകതയുമുണ്ട്. രജനികാന്തിന്റെ കൂലി ആഗോളതലത്തില്‍ 151 കോടി രൂപയാണ് നേടിയിരിക്കുന്നത് എന്നതാണ് ഒഫിഷ്യല്‍ കളക്ഷൻ കണക്കുകള്‍. രണ്ടാം ദിവസം 90 കോടിയോളം കൂലി നേടി എന്നാണ് റിപ്പോര്‍ട്ട്. അങ്ങനെ ആകെ ആഗോളതലത്തില്‍ 243 കോടി രൂപയോളം കൂലി നേടിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇന്ത്യയില്‍ നിന്ന് മാത്രം 80 കോടിയോളം ഗ്രോസ് ഓപ്പണിംഗ് കളക്ഷൻ കൂലി നേടിയെന്നാണ് പ്രമുഖ സിനിമാ ട്രേഡ് അനലിസ്റ്റുകളായി സാക്നില്‍ക് റിപ്പോര്‍ട്ട് ചെയ്‍തിരുന്നത്. വിദേശത്ത് നിന്ന് മാത്രം 75 കോടി നേടിയെന്നും സാക്നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. നിര്‍മാതാക്കള്‍ നോര്‍ത്ത് അമേരിക്കയിലെയും യുകെയിലെയും പ്രീമിയര്‍ ഷോകളില്‍ നിന്നുള്ള കണക്കുകള്‍ നേരത്തെ പുറത്തുവിട്ടിരുന്നു. നോര്‍ത്ത് അമേരിക്കയില്‍ നിന്ന് 26.6 കോടി രൂപയും യുകെയില്‍ നിന്ന് 1.47 കോടി രൂപയും നേടി എന്നാണ് നിര്‍മാതാക്കള്‍ പുറത്തുവിട്ട കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :