മലയാള സിനിമയില്‍ വീണ്ടും ഹൊറര്‍ പരീക്ഷണം; രാഹുല്‍ സദാശിവന്റെ പുതിയ ചിത്രത്തില്‍ മഞ്ജു വാര്യരും പൃഥ്വിരാജും
രാഹുല്‍ സദാശിവന്‍ വീണ്ടും മലയാളികളെ ഞെട്ടിക്കാനൊരുങ്ങുന്നു.
മലയാള സിനിമയില്‍ ഹൊറര്‍ ജോണറിന് പുതിയ ദിശ നല്‍കിയ സംവിധായകന്‍ രാഹുല്‍ സദാശിവന്‍ വീണ്ടും മലയാളികളെ ഞെട്ടിക്കാനൊരുങ്ങുന്നു. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം രാഹുല്‍ സദാശിവന്‍ ഒരുക്കുന്ന അടുത്ത ഹൊറര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ മഞ്ജു വാര്യരും പൃഥ്വിരാജ് സുകുമാരനുമാകും പ്രധാനവേഷങ്ങളിലെത്തുക. സിനിമയെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
'ഭൂതകാലം', 'ഭ്രമയുഗം' പോലുള്ള ചിത്രങ്ങളിലൂടെ മലയാള സിനിമയിലെ ഹൊറര്‍ വിഭാഗത്തില്‍ ശ്രദ്ധേയമായ സ്ഥാനം നേടിയ സംവിധായകനാണ് രാഹുല്‍ സദാശിവന്‍. പ്രത്യേകമായ അവതരണ ശൈലിയും വ്യത്യസ്ത കഥാപരിസരങ്ങളും കൊണ്ട് അദ്ദേഹത്തിന്റെ സിനിമകള്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. പ്രണവ് മോഹന്‍ലാല്‍ നായകനായ 'ഡീയസ് ഈറേ' ആണ് രാഹുലിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. 2025-ല്‍ റിലീസ് ചെയ്ത ഹൊറര്‍ ത്രില്ലര്‍ മികച്ച പ്രതികരണമാണ് നേടിയത്.