1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Neena gupta reacts to rumours of being pregnant

66-ാം വയസ്സിൽ ഗർഭിണിയായോ, റിയൽ ലൈഫ് ബദായി ഹോ, വാർത്തകളോട് പ്രതികരിച്ച് നീന ഗുപ്ത

നടി രശ്മിക മന്ദാനയുടെയും നടന്‍ വിജയ് ദേവരകൊണ്ടയുടെയും വിവാഹ റിസപ്ഷനില്‍ നീന ഗുപ്ത പങ്കെടുത്ത വിഡിയോ വൈറലായിരുന്നു.

Neena gupta, Pregnancy, Cinema News, personal Life
താന്‍ വീണ്ടും അമ്മയാകാന്‍ പോകുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളോട് പ്രതികരണവുമായി ബോളിവുഡ് താരം നീന ഗുപ്ത. 66-ാം വയസ്സില്‍ താരം ഗര്‍ഭിണിയാണെന്ന സോഷ്യല്‍ മീഡിയയിലെ പ്രചരണങ്ങളെ തമാശരൂപേണയാണ് നീന ഗുപ്ത നേരിട്ടത്. കഴിഞ്ഞദിവസം നടി രശ്മിക മന്ദാനയുടെയും നടന്‍ വിജയ് ദേവരകൊണ്ടയുടെയും വിവാഹ റിസപ്ഷനില്‍ പങ്കെടുത്തതോടെയാണ് നീന ഗുപ്ത ഗര്‍ഭിണിയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്.
 
നടി രശ്മിക മന്ദാനയുടെയും നടന്‍ വിജയ് ദേവരകൊണ്ടയുടെയും വിവാഹ റിസപ്ഷനില്‍ നീന ഗുപ്ത പങ്കെടുത്ത വിഡിയോ വൈറലായിരുന്നു. വിഡിയോയില്‍ താരത്തിന് ചെറിയ രീതിയില്‍ വയറുള്ളതായി തോന്നിച്ചതാണ് അഭ്യൂഹങ്ങള്‍ക്ക് കാരണമായത്. നീന ഗുപ്തയുടെ സൂപ്പര്‍ഹിറ്റ് ചിത്രമായ 'ബദായ് ഹോ'യിലെ (മുതിര്‍ന്ന പ്രായത്തില്‍ ഗര്‍ഭിണിയാകുന്ന കഥാപാത്രം) കഥ യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിക്കുകയാണോ എന്ന് ആരാധകര്‍ ചോദിച്ചു തുടങ്ങുകയായിരുന്നു.
 
 
ബോളിവുഡ് ഹംഗാമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നീന ഗുപ്ത ഈ വാര്‍ത്തകളോട് പ്രതികരിച്ചത്. പൊട്ടിച്ചിരിച്ചുകൊണ്ടായിരുന്നു നീന ഗുപ്തയുടെ പ്രതികരണം. 'ഹഹഹ... ഇതായിരുന്നു എനിക്ക് വേണ്ടത്, റിയല്‍ ലൈഫ് ബദായ് ഹോ!' എന്ന് തമാശയായി പറഞ്ഞ താരം വാര്‍ത്തകള്‍ നിഷേധിച്ചു. 'ഞാന്‍ ഗര്‍ഭിണിയല്ല. അന്ന് ധരിച്ച സാരിയുടെ മെറ്റീരിയല്‍ കട്ടിയുള്ളതായിരുന്നു. അതുകൊണ്ടാണ് ശരീരത്തിന് കൂടുതല്‍ തടി തോന്നിച്ചത്. പക്ഷെ ഈ പ്രായത്തിലും ഇത്തരം അഭ്യൂഹങ്ങള്‍ ഉണ്ടാകുന്നത് ഞാന്‍ ആസ്വദിക്കുന്നുണ്ട്. രാജ്യമെന്ന നിലയില്‍ നമ്മള്‍ പുരോഗമിക്കുകയാണെന്നാണ് ഇത് കാണിക്കുന്നത്,' നീന ഗുപ്ത പറഞ്ഞു.
 
 
എക്കാലത്തും വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുള്ളതാണ് നീന ഗുപ്തയുടെ വ്യക്തിജീവിതം. 1980-കളില്‍ വിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്സുമായി പ്രണയത്തിലായിരുന്ന നീനയ്ക്ക് ആ ബന്ധത്തില്‍ ജനിച്ച മകളാണ് പ്രശസ്ത ഡിസൈനര്‍ മസാബ ഗുപ്ത. വിവിയനുമായി വിവാഹം കഴിക്കാതെ മകളെ വളര്‍ത്തിയത് അക്കാലത്ത് വലിയ ചര്‍ച്ചയായിരുന്നു. പിന്നീട് 2008-ല്‍ വിവേക് മെഹ്റയെ വിവാഹം കഴിച്ച നീന, അഭിനയരംഗത്തും വലിയ തിരിച്ചുവരവാണ് നടത്തിയത്. 'പഞ്ചായത്ത്' ഉള്‍പ്പെടെയുള്ള വെബ് സീരീസുകളിലൂടെ താരം ഇപ്പോഴും സജീവമാണ്.
അടുത്ത ലേഖനം
'ഒരുപാട് സ്നേഹിച്ചവർ ഹൃദയം തകർക്കുന്നു'; വൈകാരിക കുറിപ്പുമായി അർജുൻ ദാസ്, ബ്രേക്കപ്പ് ആണോയെന്ന് ആരാധകര്‍