രേണുക വേണു|
Last Modified ബുധന്‍, 4 മാര്‍ച്ച് 2026 (16:06 IST)
<img style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" class="imgCont" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-03/04/full/1772621050-775.jpg" align="center" title="''അന്ന് ശരിക്കും പേടിച്ചുപോയി" ;="" അബുദാബിയിൽ="" കുടുങ്ങിയ="" നടി="" സ്വാസിക="" നാട്ടിൽ="" തിരിച്ചെത്തി"="" width="1200" height="900" alt="Malayalam Actress Swasika, swasikawasika arrived kochi, iran israel conflict, സ്വാസിക, മലയാള നടി സ്വ
ഇറാൻ- ഇസ്രായേൽ സംഘർഷത്തിൽ വിമാന സർവീസുകളെല്ലാം റദ്ദാക്കിയതിനെ തുടർന്ന് ദുബൈയിൽ കുടുങ്ങിയ മലയാള നടി
സ്വാസിക നാട്ടിൽ തിരിച്ചെത്തി. കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിൽ ഇറങ്ങിയ താരം നിലവിൽ ദുബൈയിൽ വലിയ പരിഭ്രാന്തി നിലനിൽക്കുന്ന സാഹചര്യമൊന്നുമില്ലെന്ന് പറഞ്ഞു. ഒറ്റക്കായിരുന്നു ദുബൈയിലേക്ക് പോയതെന്നും നമ്മൾ മറ്റൊരു രാജ്യത്ത് നിന്നുള്ളവരായതിനാൽ അൽപം ഭയമുണ്ടായിരുന്നു എന്നും സ്വാസിക വ്യക്തമാക്കി.
നിലവില്‍ വലിയതോതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല, എന്നാല്‍ ഇങ്ങനെയുള്ളൊരു സാഹചര്യത്തില്‍ നമ്മള്‍ മറ്റൊരു രാജ്യത്ത് നിന്നുള്ളവരാകുമ്പോള്‍ അൽപം ഭയമുണ്ടായിരിക്കും. ഫെബ്രുവരി 28ന് ഞാൻ നാട്ടില്‍ എത്തേണ്ടതായിരുന്നു. അതിനിനിടെയാണ് വിമാന സര്‍വീസുകളെല്ലാം റദ്ദാക്കിയത്. പിന്നെ അവിടെ തന്നെ നില്‍ക്കേണ്ടി വന്നു. ഞാൻ അബുദാബിയിലായിരുന്നു. യാത്ര ചെയ്യുമ്പോഴും ബുദ്ധിമുട്ട് നേരിട്ടില്ല.– സ്വാസിക പറഞ്ഞു. ഭക്ഷണത്തിനും താമസത്തിനും ബുദ്ധിമുട്ടുണ്ടായിരുന്നില്ല എന്ന് നടിയുടെ ഭർത്താവ് പ്രേം ജേക്ബും വ്യക്തമാക്കി.
"നിങ്ങളുടെ പ്രാർഥനക്ക് നന്ദി, ഫെബ്രുവരി 28 ഞായറാഴ്ച വിമാനത്താവളത്തിൽ എത്തിയതിനു ശേഷമാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. വിമാനത്താവളം അടച്ചു. എന്താണ് സംഭവിക്കുന്നത് എന്നൊന്നും മനസിലാകുന്നില്ല. പിന്നെയാണ് മിസൈൽ ആക്രമണത്തിന്റെ വാർത്തകൾ വരുന്നത്. അടുത്ത നിമിഷം ഞങ്ങൾക്ക് എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ആർക്കും അറിയില്ലായിരുന്നു. അപരിചിതർ പരസ്പരം ആശ്വസിപ്പിക്കുന്നു, എല്ലാവരും അവരുടെ കുടുംബങ്ങളെ വീട്ടിലേക്ക് തിരികെ വിളിക്കുന്നു. സംഘർഷം മിഡിൽ ഈസ്റ്റിലുടനീളമുള്ള ചലനത്തെ ബാധിച്ചുകൊണ്ടിരിക്കുന്നു, സിവിലിയൻ സുരക്ഷ ഉറപ്പാക്കാൻ അധികാരികൾ മുൻകരുതൽ നടപടികൾ നടപ്പിലാക്കുന്നു"- നാട്ടിൽ തിരിച്ചെത്തിയതിന് ശേഷം പങ്കുവെച്ച കുറിപ്പിൽ സ്വാസിക പറയുന്നു.