അനുബന്ധ വാര്‍ത്തകള്‍
- ലോകമെങ്ങുമുള്ള ആരാധകരുടെ കാത്തിരിപ്പിന് വിരാമം: മണി ഹീസ്റ്റ് സീസൺ ഫോർ നെറ്റ്ഫ്ലിക്സിലെത്തി
- ഫ്ലിപ്കാർട്ട് താൽക്കാലികമായി സേവനം നിർത്തിവച്ചു, ആമസോൺ അവശ്യ സാധനങ്ങൾ മാത്രം വിതരണം ചെയ്യും
- ആമസോൺ മെഡിക്കൽ ഉല്‍പ്പന്നങ്ങൾ ഒഴികെയുള്ളവയുടെ വിതരണം നിർത്തിവയ്ക്കുന്നു, വാര്‍ത്ത തെറ്റ്, സത്യാവസ്ഥ ഇങ്ങനെ !
- അക്കാര്യത്തിൽ സച്ചിനോട് പരാതിയുണ്ട്, തുറന്ന് പറഞ്ഞ് സേവാഗ്
- പുൽവാമ ഭീകരാക്രമണത്തിന് ബോംബുണ്ടാക്കാൻ രാസപദാർഥങ്ങൾ വാങ്ങിയത് ആമസോണിൽ നിന്നെന്ന് വെളിപ്പെടുത്തൽ
ചെറു സിനിമകൾക്കായി പുതിയ പ്ലാറ്റ്ഫോം, ക്യുബി വരുന്നു
നീണ്ട ടെലിവിഷൻ പരിപാടികളും സിനിമകളും കാണാൻ മടിയുള്ളവർക്കായി പുതിയ സ്ട്രീമിങ്ങ് ആപ്പ് വരുന്നു. ചെറിയ സിനിമകൾ മാത്രം കാണുന്ന പ്രേക്ഷകരെയാണ് ക്യുബി എന്ന് പേരുള്ള ഈ ആപ്പ് ലക്ഷ്യമിടുന്നത്. ആമസോണിലെയും നെറ്റ്ഫ്ലിക്സിലേയും വലിയ പരമ്പരകൾ കണ്ട് ബോറടിച്ചുവെങ്കിൽ ആർക്കും പരീക്ഷിച്ചു നോക്കാവുന്ന ഒന്നാണ് ക്യുബി.
സോഫി ടർണർ, ലിയാം ഹെംസ്വർത്ത് എന്നിവരൊക്കെ എത്തുന്ന ഒട്ടേറെ പുതിയ സിനിമകൾ ക്യുബി കാഴ്ച്ചക്കാർക്കായി ഒരുക്കിയിട്ടുണ്ട്. യാത്രചെയ്യുന്നവർക്കും മുഴുനീള പരമ്പരകൾകാണാൻ സമയമില്ലാത്തവർക്കുമായാണ് ക്യുബി വീഡിയോകൾ ചെയ്തിരിക്കുന്നത്. ഈ കൊറോണകാലത്ത് ക്യുബി എത്തരത്തിലാണ് സ്വീകരിക്കപ്പെടുക എന്ന ആകാംക്ഷയിലാണ് വിനോദലോകം.