പുൽവാമ ഭീകരാക്രമണത്തിന് ബോംബുണ്ടാക്കാൻ രാസപദാർഥങ്ങൾ വാങ്ങിയത് ആമസോണിൽ നിന്നെന്ന് വെളിപ്പെടുത്തൽ

അഭിറാം മനോഹർ| Last Modified ശനി, 7 മാര്‍ച്ച് 2020 (11:18 IST)
പുൽവാമ ഭീകരാക്രമണത്തിന് സ്ഫോടകവസ്‌തുക്കൾ നിർമിക്കാനാവശ്യമായ രാസപദാർഥങ്ങൾ വാങ്ങിയത് ആമസോൺ വഴിയാണെന്ന് വെളിപ്പെടുത്തൽ.ഭീകരാക്രമണക്കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത വൈസുല്‍ ഇസ്ലാം, മൊഹമ്മദ് അബ്ബാസ് റാത്തര്‍ എന്നിവരെ ചോദ്യം ചെയ്‌തതിൽ നിന്നാണ് ഈ വിവരങ്ങൾ ലഭിച്ചത്.

പുല്‍വാമ ആക്രമണത്തിന് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ് ആണ് ഉപയോഗിച്ചിട്ടുള്ളത്. ഇത് നിർമിക്കാനാവശ്യമായ രാസവസ്തുക്കളും ബാറ്ററികളും മറ്റ് അവശ്യവസ്തുക്കളുമാണ് ആമസോനീൽ നിന്ന് വാങ്ങിയതെന്നാണ് ഇവർ പറയുന്നത്. അമോണിയം നൈട്രേറ്റ്,നൈട്രോ ഗ്ലിസറിൻ ആർഡിഎക്സ് എന്നിവയുപയോഗിച്ചായിരുന്നു പുൽവാമ ആക്രമണത്തിന് ബോംബ് നിർമിച്ചത്.

കഴിഞ്ഞ വർഷം ഫെബ്രുവരി 14ആം തീയ്യതിയായിരുന്നു രാജ്യത്തെ ഞ്ഞെട്ടിച്ച പുൽവാമ ഭീകരാക്രമണം നടന്നത്. ഇതിന് പിന്നാലെ ഫെബ്രുവരി 26ന് തന്നെ പാകിസ്ഥാനിലെ ബാലകോട്ടിൽ ജെയ്‌ഷെ മുഹമ്മദ് ഭീകരന്മാരുടെ കേന്ദ്രങ്ങളിൽ ഇന്ത്യ ബോംബ് ആക്രമണം നടത്തിയിരുന്നു. ചർച്ചകളിലൊഒടെ പുരോഗമിച്ചിരുന്ന ഇന്ത്യ-പാകിസ്ഥാൻ ബന്ധം വളരെയധികം വഷളാക്കിയ സംഭവമായിരുന്നു പുൽവാമയിൽ സൈനികർക്ക് നേരെയുണ്ടായ ആക്രമണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :