ആമസോൺ മെഡിക്കൽ ഉല്‍പ്പന്നങ്ങൾ ഒഴികെയുള്ളവയുടെ വിതരണം നിർത്തിവയ്‌ക്കുന്നു, വാര്‍ത്ത തെറ്റ്, സത്യാവസ്ഥ ഇങ്ങനെ !

വെബ്‌ദുനിയ ലേഖകൻ| Last Updated: ബുധന്‍, 18 മാര്‍ച്ച് 2020 (21:27 IST)
ഓൺലൈൻ വ്യാപാര സ്ഥാപനമായ മാസ്ക് ഉൾപ്പടെയുള്ള മെഡിക്കൽ ഉത്പന്നങ്ങൾ ഒഴികെ മറ്റു ഓർഡറുകളുടെ വിതരണം താൽക്കാലികമായി നിർത്തിവക്കുന്നു എന്ന സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്. എന്നാൽ ഇത് തെറ്റാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ആമസോൺ.

ഏപ്രിൽ 5 വരെ വിതരണക്കാരിൽനിന്നും അവശ്യ സാധനങ്ങൾ അല്ലാത്തവയുടെ ഉത്പന്നങ്ങൾ വെയർ ഹൗസുകളിലേയ്ക്ക് സ്റ്റോർ ചെയ്യുന്നത് മാത്രമാണ് താൽക്കാലികമായി നിർത്തിവക്കുന്നത്. ചില ഉത്പന്നങ്ങൾ വിതരണം ചെയ്യുന്നതിൽ തടസം നേരിട്ടേക്കാം. എന്നാൽ സ്റ്റോക്കിലുള്ള എല്ലാ ഉത്പന്നങ്ങളും ഓർഡർ ചെയ്യുന്ന ഉപയോക്താക്കൾക്ക് വിതരണം ചെയ്യും എന്ന് ആമസോൺ വ്യക്തമാക്കി.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :