അഭിറാം മനോഹർ|
Last Modified വെള്ളി, 3 ഏപ്രില്‍ 2020 (20:19 IST)
ലോകമെങ്ങുമുള്ള ആരാധകർ കാത്തിരിക്കുന്ന നെറ്റ്ഫ്‌ളിക്‌സിന്റെ ഏറ്റവും ജനപ്രിയ വെബ് സീരീസായ മണി ഹീറ്റ്‌സിന്റെ നാലാം സീസണ്‍ റിലീസ് ചെയ്തു. നേരത്തെ പ്രഖ്യാപിച്ചത് പോലെ ഏപ്രിൽ 3നാണ് സീസൺ 4 നെഫ്ലിക്‌സിലെത്തിയിരിക്കുന്നത്.
ഒരു ബാങ്ക് കൊള്ളയുടെ കഥയുമായി വന്നു പ്രേക്ഷകരെ ത്രില്ലടിപ്പിച്ച് വന്‍ ഹിറ്റായി മാറിയ സ്പാനിഷ് സീരീസായിരുന്നു ലാ കാസ ഡി പാപ്പേൽ അഥവ മണി ഹീസ്റ്റ്.സ്പാനിഷ് ചാനലായ ആന്റിന 3യിലൂടെ 2017 മെയ് 2നാണ് സീരീസ് ആദ്യമായി എയർ ചെയ്‌തത്. സംപ്രേക്ഷണമാരംഭിച്ചത് മുതൽ വൻ സ്വീകാര്യതയാണ് സീരീസിന് ലഭിച്ചത്. ഇതോടെ മണി ഹീസ്റ്റിന്റെ അന്താരാഷ്ട്ര വിതരണാവകാശം നെറ്റ്ഫ്ലിക്‌സ് ഏറ്റെടുക്കുകയായിരുന്നു.
നെറ്റ് ഫ്‌ളിക്‌സ് ഏറ്റെടുത്തതിന് ശേഷം ആദ്യ സീസണ്‍ 13 എപ്പിസോഡായും രണ്ടാമത്തെ സീസണ്‍ 9 എപ്പിസോഡുകളായും പുറത്തുവന്നു.8 എപ്പിസോഡുകളുള്ള മൂന്നാം സീസൺ 2019 ജൂലൈയിലാണ് പുറത്തുവന്നത്.മറ്റ് രാജ്യങ്ങളിലെന്നപോലെ ഇന്ത്യയിലും മണി ഹീസ്റ്റിന് ഏറെ ആരാധകരുണ്ട്. എന്തായാലും ഈ ലോക്ക്ഡൗൺ ദിനങ്ങളിൽ പ്രഫസറും കൂട്ടാളികളും വീണ്ടും തരംഗമാവും എന്ന കാര്യത്തിൽ സംശയങ്ങളില്ല.