അനുബന്ധ വാര്‍ത്തകള്‍
- നടി ശ്രുതി ആശുപത്രിയിലെത്തിയത് പൊട്ടിക്കരഞ്ഞുകൊണ്ട്; ആ സമയത്ത് മരണവിവരം അറിഞ്ഞിരുന്നു (വീഡിയോ)
- അമിതമായി വിയര്‍ക്കും, പള്‍സ് റേറ്റ് കുറയും, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, ഓര്‍മ നഷ്ടപ്പെടും; പുനീത് രാജ്കുമാറിന് സംഭവിച്ച കാര്‍ഡിയാക് അസിസ്റ്റോള്‍ എന്താണ്?
- അടുത്ത സുഹൃത്ത്,പുനീതിനെ കണ്ടതും പൊട്ടിക്കരഞ്ഞ് നടന് ശരത് കുമാര്‍, വീഡിയോ
- 'അവരെ ദൈവം സ്നേഹിക്കുന്നു', ചിരഞ്ജീവിയ്ക്കൊപ്പുളള പുനീതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് മേഘ്ന രാജ്
- സോഫയില്‍ തളര്‍ന്നിരുന്നു, ഫാനിന്റെ വേഗത കുറയ്ക്കാന്‍ പറഞ്ഞു; പുനീതിന്റെ അച്ഛന് രാജ്കുമാര്‍ മരിച്ചതും ഇങ്ങനെ
പുനീത് രാജ്കുമാറിനെ ഒരിക്കല്‍ പോലും നേരില്‍ കണ്ടിട്ടില്ല,വലിയ ഓര്‍മ തന്റെ മുന്നില്‍ ഉണ്ടെന്ന് സംവിധായകന്‍ സൂരജ് ടോം
ഒരു തവണ പോലും നേരില്‍ കാണാത്ത പുനീത് രാജ്കുമാറിനെക്കുറിച്ച് സംവിധായകന്‍ സൂരജ് ടോമിന് പറയാനേറെയുണ്ട്.
സൂരജ് ടോമിന്റെ കുറിപ്പ്
'കന്നഡ സൂപ്പര്‍സ്റ്റാര്‍ ശ്രീ. പുനീത് രാജ്കുമാര്‍ സര്‍ അന്തരിച്ചു. സുഹൃത്തായ സ്ലീബച്ചേട്ടന്‍ ഈ വിവരം കുറച്ചു മുന്‍പ് വിളിച്ചു പറഞ്ഞപ്പോള്‍ പെട്ടെന്നു ഷോക്ക് ആയി. ഒരിക്കല്‍ പോലും നേരില്‍ കണ്ടിട്ടില്ല അദ്ദേഹത്തെ.. പക്ഷെ, അദ്ദേഹവുമായി ബന്ധപ്പെട്ട ഒരു വലിയ ഓര്‍മ എന്റെ മുന്നില്‍ ഇപ്പോള്‍ ഉണ്ട്.
ഒന്നാം ലോക്ക് ഡൗണ്‍ കാലത്ത് ഞാനൊരുക്കിയ സര്‍ബത്ത് എന്ന ഹൃസ്വ ചിത്രത്തിന്റെ കന്നഡ പതിപ്പ് ലോഞ്ച് ചെയ്തത് അന്ന് അദ്ദേഹമായിരുന്നു. അന്ന് അതിനായി എന്റെ പ്രിയ സുഹൃത്തും, സംവിധായകനുമായ സ്ലീബച്ചേട്ടന്‍ ആയിരുന്നു മുന്‍കൈ എടുത്തത്. സ്ലീബച്ചേട്ടനുമായി നല്ല വ്യക്തിബന്ധം പുലര്‍ത്തിയിരുന്ന ശ്രീ. പുനീത് രാജ്കുമാര്‍ സര്‍ ഏറെ സന്തോഷത്തോടെ ഞങ്ങള്‍ക്കായി അന്ന് ആ കര്‍മ്മം നിര്‍വഹിക്കുകയുണ്ടായി.
അന്നത്തെ ആ കമ്മ്യൂണിക്കേഷന്‍സിലൂടെ അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്ന സിംപ്ലിസിറ്റിയും, കരുതലും കൂടുതല്‍ അറിയുവാന്‍ പറ്റി. ആദരാഞ്ജലികള്‍ സര്‍... ഒരുപാട് പേരുടെ മനസുകളിലൂടെ അങ്ങ് ഇനിയും ജീവിക്കും'- സൂരജ് ടോം കുറിച്ചു.