ഹിന്ദി സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി ദുല്‍ഖര്‍ സല്‍മാന്‍, 'ചുപ്' ഒരുങ്ങുന്നു

കെ ആര്‍ അനൂപ്| Last Modified ശനി, 30 ഒക്‌ടോബര്‍ 2021 (11:59 IST)


ആര്‍. ബാല്‍കി സംവിധാനം ചെയ്ത്, ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന പുതിയ ബോളിവുഡ് ചിത്രമാണ് 'ചുപ്'. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഹിന്ദി ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലായിരുന്നു.
റിവഞ്ച് ഓഫ് ദ ആര്‍ട്ടിസ്റ്റ് (കലാകാരന്റെ പ്രതികാരം) എന്ന ടാഗ് ലൈനൊടെയാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തുന്നത് .
സൈക്കോളജിക്കല്‍ ത്രില്ലറായാണ് സിനിമ ഒരുക്കുന്നത്. കഴിഞ്ഞ ദിവസം, നിര്‍മ്മാതാക്കള്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി.


സണ്ണി ഡിയോള്‍, പൂജ ഭട്ട്, ശ്രേയ ധന്വന്തരി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.ബാല്‍കിക്കൊപ്പം രാജ സെന്‍, റിഷി വിര്‍മാനി എന്നിവര്‍ ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :