അടുത്ത സുഹൃത്ത്,പുനീതിനെ കണ്ടതും പൊട്ടിക്കരഞ്ഞ് നടന്‍ ശരത് കുമാര്‍, വീഡിയോ
കെ ആര്‍ അനൂപ്|
Last Modified ശനി, 30 ഒക്‌ടോബര്‍ 2021 (11:02 IST)
തങ്ങളുടെ പ്രിയതാരത്തെ ഒരു നോക്ക് കാണുവാനായി ആയിരങ്ങളാണ് കണ്ഠീരവ സ്റ്റേഡിയത്തില്‍ എത്തുന്നത്. എന്നും ചിരിക്കുന്ന മുഖവുമായി തങ്ങളുടെ മുന്നിലെത്താനുള്ള അപ്പു കണ്ണുകള്‍ അടച്ച് കിടക്കുന്നത് കാണുവാന്‍ ആകാതെ ആരാധകര്‍ വിതുമ്പിക്കരഞ്ഞു. സുഹൃത്തും നടനുമായ ശരത് കുമാറിനും സങ്കടം പിടിച്ചു നിര്‍ത്താനായില്ല. പുനീതിനെ കണ്ടതും അദ്ദേഹത്തിന്റെ കണ്ണിന് കണ്ണുനീര്‍ വീണു തുടങ്ങി. നിയന്ത്രിക്കാനാകാതെ ശരത് കുമാര്‍ പൊട്ടിക്കരഞ്ഞു.
പുനീതിന്റെ മകള്‍ അമേരിക്കയില്‍നിന്ന് എത്തുവാന്‍ വൈകുന്നത് കണക്കിലെടുത്ത് അദ്ദേഹത്തിന്റെ ശവസംസ്‌കാരം നാളെലേക്ക് മാറ്റി.
അച്ഛന്‍ രാജ്കുമാറിന്റെ ശവകൂടിരം സ്ഥിതി ചെയ്യുന്ന കണ്ഡീരവ സ്റ്റുഡിയോയിലാണ് പുനീതും ഇനി വിശ്രമിക്കുക.