1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Prithviraj talks about the Andhadhun remake Bhramam

'അന്ധാധുന്‍ മലയാളം റീമേക്ക് പൃഥ്വിരാജ് ചെയ്താല്‍ നന്നായിരിക്കുമെന്ന് വിവേക് ഒബ്റോയ്', ഭ്രമത്തെക്കുറിച്ച് പൃഥ്വിരാജ്

അന്ധാധുന്‍
അന്ധാധുന്‍ മലയാളം റീമേക്ക് ഭ്രമം ഷൂട്ടിംഗ് അടുത്തയാണ് പൂര്‍ത്തിയായത്. വൈകാതെ തന്നെ സിനിമ പ്രേക്ഷകരിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇപ്പോഴിതാ ഈ സിനിമയെ കുറിച്ചുള്ള ആശയം തന്നോട് ആദ്യമായി പങ്കുവെച്ചത് വിവേക് ഒബ്റോയ് ആണെന്ന് നടന്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.
 
അന്ധാധുന്‍ പോപ്പുലര്‍ ആയ സമയത്ത് ലൂസിഫറിന്റെ ഷൂട്ടിലായിരുന്നു പൃഥ്വിരാജ്. മലയാളം റീമേക്ക് പൃഥ്വി ചെയ്താല്‍ നല്ലതായിരിക്കുമെന്നും വിവേക് ഒബ്റോയ് പറഞ്ഞുവെന്ന് പൃഥ്വിരാജ് വെളിപ്പെടുത്തി. അന്ധാധുന്റെ കണ്ടെന്റ് മലയാളത്തിന് യോജിച്ചതാണെന്ന് കരുതുന്നുവെന്നും സൗത്തില്‍ നിന്നും നോര്‍ത്തിലേക്ക് മാത്രമല്ല നോര്‍ത്തില്‍ നിന്നും സൗത്തിലേക്കും കണ്ടെന്റുകള്‍ എത്തേണ്ട പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
 
രവി.കെ.ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഭ്രമത്തില്‍ പൃഥ്വിരാജ് , ഉണ്ണി മുകുന്ദന്‍, മംമ്ത മോഹന്‍ദാസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അടുത്ത ലേഖനം
'ദൂരങ്ങള്‍ താണ്ടി എന്നെ കാണാന്‍ വരരുത്'; ആരാധകരോട് രശ്മിക മന്ദാന