പൃഥ്വിരാജിനൊപ്പം വര്‍ക്ക് ചെയ്യുവാന്‍ എപ്പോഴും ആഗ്രഹിക്കുന്നു:ഉണ്ണിമുകുന്ദന്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 3 മെയ് 2021 (17:33 IST)

സിനിമയ്ക്കപ്പുറം നല്ല സുഹൃത്തുക്കള്‍ കൂടിയാണ് ഉണ്ണിമുകുന്ദനും പൃഥ്വിരാജും. ഇരുവരും ഒന്നിച്ചഭിനയിച്ച ഭ്രമം അടുത്തിടെയാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലുള്ള ചിത്രം സംവിധാനം ചെയ്തത് പ്രശസ്ത ഛായാഗ്രഹകന്‍ രവി കെ ചന്ദ്രന്‍ ആണ്. പൃഥ്വിരാജിനൊപ്പം അഭിനയിക്കാന്‍ സാധിച്ചതിന്റെ ത്രില്ലിലാണ് ഉണ്ണി മുകുന്ദന്‍.

'ഞാന്‍ എപ്പോഴും പൃഥ്വിരാജിനൊപ്പം വര്‍ക്ക് ചെയ്യുവാന്‍ ആഗ്രഹിക്കുന്നു. വര്‍ഷങ്ങളായി ഞാന്‍ വിസ്മയത്തോടെ കാണാറുള്ള അഭിനേതാക്കളില്‍ ഒരാളാണ് അദ്ദേഹം. പൃഥി മികച്ച നടന്‍ മാത്രമല്ല അനുകമ്പയുള്ള വ്യക്തിയുമാണ്. ആളുകളോട് നല്ല രീതിയില്‍ പെരുമാറുന്ന ജെന്റില്‍മാനാണ് അദ്ദേഹം'- ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

രാഷി ഖന്ന, ഉണ്ണി മുകുന്ദന്‍, മംമ്ത മോഹന്‍ദാസ് എന്നിവരാണ് ഭ്രമത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :