'ആ സിനിമയില്‍ ഭാഗമായിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു '; പൃഥ്വിരാജിന്റെ ഭ്രമത്തെ കുറിച്ച് ഉണ്ണിമുകുന്ദന്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 29 ഏപ്രില്‍ 2021 (08:59 IST)

മലയാള സിനിമയിലെ മസില്‍ അളിയനാണ് ഉണ്ണി മുകുന്ദന്‍. തെരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളോട് നൂറു ശതമാനം നീതി പുലര്‍ത്തുന്ന കലാകാരനായ ഉണ്ണി മുകുന്ദന്‍ താന്‍ ചെയ്യണമെന്ന് ആഗ്രഹിച്ച ഒരു കഥാപാത്രത്തെ കുറിച്ച് തുറന്ന് പറയുകയാണ്.

'അന്ധാദുന്‍' കണ്ടപ്പോള്‍ മുതല്‍ ആ സിനിമയുടെ ഭാഗമായിരുന്നെങ്കില്‍ എന്ന് തോന്നിയിരുന്നു. ഒരുപാട് നാളായി ആഗ്രഹിക്കുന്ന ഒരു കാര്യമായിരുന്നു അതെന്ന് പറഞ്ഞുകൊണ്ട് ഭ്രമം എന്ന സിനിമയില്‍ താന്‍ എത്തിയത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുകയാണ് ഉണ്ണി.
പ്രശസ്ത ഛായാഗ്രഹകന്‍ രവി കെ ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നതിനാലും പൃഥ്വിരാജ് എന്ന താരം ഉള്ളതിനാലും ഭ്രമം എന്ന സിനിമയോടെ എന്നെ അടുപ്പിച്ചു.

ഭ്രമത്തില്‍ ഗംഭീര ദൃശ്യവിരുന്ന് ഒരുക്കിയിട്ടുണ്ടെന്നും അന്ധാദുന്‍ കണ്ട പ്രേക്ഷകര്‍ക്കും സിനിമ ഇഷ്ടപ്പെടുമെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :